കൊല്ലം-പുനലൂര്‍ പാസഞ്ചര്‍: സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നു
കൊട്ടാരക്കര: കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ അടുത്തിടെയുണ്ടായ സമയമാറ്റം യാത്രക്കാരെ വലക്കുന്നു. യാത്രക്കാരുടെ സൗകര്യംപരിഗണിക്കാതെ റെയില്‍വേ നടപ്പിലാക്കിയ പരിഷ്‌കാരത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
രാവിലെ 8.20ന് പുനലൂരില്‍ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ ഇപ്പോള്‍ അര മണിക്കൂര്‍ നേരത്തെയാണ് പുറപ്പെടുന്നത്. 8.45ന് കൊട്ടാരക്കരയിലെത്തായിരുന്ന ഈ ട്രെയിന്‍ ഇപ്പോള്‍ 8.20 ന് ഇവിടെയെത്തും. കൊല്ലത്ത് 9.30ന് എത്തിച്ചേര്‍ന്നുകൊണ്ടിരുന്ന ട്രെയിന്‍ സമയമാറ്റത്തെ തുടര്‍ന്ന് 9ന് കൊല്ലത്തെത്തുന്നു. അതു പോലെ വൈകിട്ട് 5.30ന് കൊല്ലത്തു നിന്ന് പുനലൂരിലേക്കു തിരിച്ചിരുന്ന ട്രെയിന്‍ ഇപ്പോള്‍ അര മണിക്കൂര്‍ വൈകി ആറ് മണിക്കാണ് പുറപ്പെടുന്നത്. സമയമാറ്റം മൂലം സ്ഥിരം യാത്രക്കാരുടെ ജീവിതക്രമം പോലും താളം തെറ്റിയിരിക്കുകയാണ്. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമാണ് ഏറെ ബുദ്ധിമുട്ടിലായിട്ടുള്ളത്. വളരെ നേരത്തെ വീടുകളില്‍ നിന്നിറങ്ങണം. റെയില്‍വേ സ്റ്റേഷനിലെത്തിച്ചേരാന്‍ ഈ സമയത്ത് സൗകര്യപ്രദമായി ബസ് ലഭിക്കില്ല. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലെത്തി കൊല്ലത്തു പോകാന്‍ വരുന്ന സ്ഥിരം യാത്രക്കാരി ലധികവും ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഇവരിലധികം പേര്‍ക്കും ഇപ്പോള്‍ ട്രെയിന്‍ യാത്ര നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സ്‌കൂള്‍, കോളജ്, ഓഫിസ് സമയത്തിനും വളരെ മുമ്പേ ട്രെയിന്‍ കൊല്ലത്തെത്തുന്നതുമൂലം യാത്രക്കാരുടെയെല്ലാം സമയവും പാഴാകുന്നു.
വൈകിട്ടത്തെ സമയം ആറ് മണിയാക്കിയതു മൂലം വനിതാ യാത്രക്കാരാണ് വലയുന്നത്. കിഴക്കന്‍ മേഖലകളിലെ സ്റ്റേഷനുകളിലെത്തുമ്പോള്‍ സന്ധ്യ കഴിയും. പിന്നീട് ബസ് കയറി വീടുകളിലെത്തുമ്പോള്‍ രാത്രിയാകും. സമയമാറ്റം സ്ത്രീകളുടെ സുരക്ഷിത യാത്രക്കാണ് തടസമുണ്ടാക്കിയിരിക്കുന്നത്. കൂടാതെ എല്ലാ യാത്രക്കാര്‍ക്കും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഏറെ സമയം കാത്തിരിക്കേണ്ടിയും വരുന്നു. യാത്രക്കാരുടെ സൗകര്യങ്ങള്‍ മാനിക്കാതെയാണ് റെയില്‍വേസമയമാറ്റം നടപ്പില്‍ വരുത്തിയിരിക്കുന്നത്. മുന്നറിയിപ്പുകളും നല്‍കിയിരുന്നില്ല. സ്ഥിരം യാത്രക്കാരല്ലാത്തവര്‍ പോലും ഇതുമൂലം വലയുന്നുണ്ട്. മുന്‍ സമയ പ്രകാരം സ്റ്റേഷനിലെത്തുമ്പോള്‍ ട്രെയിന്‍ നേരത്തെ പോയി എന്ന മറുപടിയാണ് ലഭിക്കുക. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഇപ്പോള്‍ ആളും കുറവാണ്. ട്രെയിന്‍ മുന്‍ സമയക്രമമനുസരിച്ച് സര്‍വിസ് നടത്തണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."