എസ്.എസ്.എല്‍.സി പരീക്ഷാഫലം
ആനക്കര : എസ്.എസ്.എല്‍.സി.പരീക്ഷാഫലം വന്നപ്പോള്‍ പാലക്കാട് ജില്ലയുടെ അഭിമാനമായി തൃത്താല ഉപജില്ല മാറി. നൂറ് ശതമാനം വിജയവുമായി ജി.എം.ആര്‍.എസ് പറക്കുളം. ഈ സ്‌കൂളിന്റെ വിജയത്തിനൊപ്പം കിടപിടിക്കുന്ന തരത്തില്‍ മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളും മുന്നേറ്റം നടത്തി. പിറകിലായിരുന്ന കൂടല്ലൂര്‍ സ്‌കൂളിന് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ ഒഴിച്ച് മുഴുവന്‍ പേരും വിജയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നിലവാരം ഏറെ ഉയര്‍ത്തി സബ് ജില്ലാതലത്തിലും തൃത്താലമുന്നിലെത്തുകയും ചെയ്തു. ഗ്രാമീണവിദ്യാര്‍ഥികളും കര്‍ഷതൊഴിലാളികളുടെ മക്കളും മാത്രം പഠിക്കുന്ന തൃത്താലമേഖലയിലെ സ്‌കൂളുകളിലെ ഉന്നതവിജയം ശ്രദ്ധേയമാണ്. സംസ്ഥാന തലത്തിലും ജില്ല പിറകില്‍ നിന്ന് മുന്നോട്ട് പോയിട്ടും അടിസ്ഥാനസൗകര്യങ്ങള്‍ കുറവുള്ള തൃത്താല ജില്ലയുടെ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നു. അവധിദിനങ്ങളിലും നൈറ്റ് ക്ലാസുകളുമായി അധ്യാപകരുടെ കൂട്ടായ ശ്രമവും രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയുമാണ് വിജയ ശതമാനം ഉയര്‍ത്താന്‍ കാരണമായത്. ഇതില്‍ ആനക്കര ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 96.13 ശതമാനത്തോടെ പത്ത് വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് നേടി അഭിമാനമായി. പത്ത് പേര്‍ക്ക് 9 എ പ്ലസും, നാല് പേര്‍ക്ക് 8 എ പ്ലസും നേടി പരീക്ഷ എഴുതിയ 310 വിദ്യാര്‍ഥികളില്‍ 12 പേര്‍ തോറ്റു. ഇതില്‍ പതിനൊന്ന് പേര്‍ ഒരു വിഷയത്തിലും ഒരാള്‍ രണ്ട് വിഷയത്തിലുമാണ് തോറ്റിട്ടുളളത്. സേ പരീക്ഷ എഴുതി നൂറ് ശതമാനം വിജയമുയര്‍ത്താനുളള ശ്രമത്തിലാണ് സ്‌കൂള്‍. ചാലിശ്ശേരി (99.29) ഒന്നാം സ്ഥാനവും മേഴത്തൂര്‍ (98.39 ) നേടി രണ്ടാം സ്ഥാനവും പെരിങ്ങോട് (98 ) ശതമാനവും നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റ് സ്‌കൂളുകള്‍ വട്ടേനാട് (97), ആനക്കര(96.13), ഗോഖലെ ( 96), കുമരനല്ലൂര്‍ (90),തൃത്താല (93 ) ചാത്തന്നൂര്‍ (93),കൂടല്ലൂര്‍ (98) എന്നിങ്ങനെയാണ് വിജയശതമാനം.
പട്ടാമ്പി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ പട്ടാമ്പി ഉപജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് മികച്ച നേട്ടം. രണ്ട് സര്‍ക്കാര്‍ സ്‌കൂളടക്കം അഞ്ച് വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം നേടി. കൊടുമുണ്ട ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളും പരുതൂര്‍ പഞ്ചായത്തിലെ വെസ്റ്റ് കൊടുമുണ്ട ഹൈസ്‌കൂളുമാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയം നേടിയത്. പ്രഭാപുരം മറിയുമ്മ മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍, സി.ജി.എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ എന്നിവയും സമ്പൂര്‍ണ വിജയം കരസ്ഥമാക്കി. കൊടുമുണ്ട ഗവ.ഹയര്‍സെക്കന്‍ഡറിയിലെ ഒരു വിദ്യാര്‍ഥിനി സമ്പൂര്‍ണ്ണ എ പ്ലസ് നേടിയതടക്കം പരീക്ഷയെഴുതിയ 107 പേരും വിജയിച്ചു. വെസ്റ്റ് കൊടുമുണ്ട ഹൈസ്‌കൂളില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ എ പ്ലസും പരീക്ഷയെഴുതിയ 80 പേരും വിജയിച്ചു. പരുതൂര്‍ ഹൈസ്‌കൂളില്‍ 48 പേര്‍ക്ക്്് സമ്പൂര്‍ണ എ പ്ലസ്്്്്് ലഭിച്ചു. എടപ്പലം പി.ടി.എം യത്തീംഖാനയിലെ 36 പേരും സമ്പൂര്‍ണ എ പ്ലസിനര്‍ഹരായി. പട്ടാമ്പി ഗവ.ഹൈസ്‌കൂള്‍, കൊപ്പം ഗവ.ഹൈസ്‌കൂള്‍ എന്നിവ 96 ശതമാനവും ചുണ്ടമ്പറ്റ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 98.8 ശതമാനവും എടപ്പലം പി.ടി.എം യത്തീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 97 ഉം പരുതൂര്‍ ഹൈസ്‌കൂള്‍ 97.7 ശതമാനവും വിളയൂര്‍ ഗവ.ഹൈസ്‌കൂള്‍ 98.5 ഉം പെരുമുടിയൂര്‍ ഓറിയന്റല്‍ ഹൈസ്‌കൂള്‍ 98 ശതമാനവും നടുവട്ടം ജനതാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 93 ശതമാനവും വിജയം നേടിയാണ് പട്ടാമ്പി ഉപജില്ലയില്‍ മികച്ച നേട്ടത്തിനുടമകളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."