HOME
DETAILS

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

  
Web Desk
October 23, 2024 | 6:48 AM

Massive Crowd in Kalpetta Welcomes Priyanka Gandhi for Nomination

കല്‍പറ്റ: വയനാടിന്റെ പ്രിയപ്പെട്ട മകളാവാനെത്തുന്ന പ്രിയങ്കാ ഗന്ധിയെ സ്വീകരിക്കാന്‍ കല്‍പറ്റ നഗരത്തില്‍ വന്‍ ജനാവലി. വയനാട് ലോക് സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ ' പത്രിക സമര്‍പ്പിക്കാനുള്ള റോഡ് ഷോയില്‍ പങ്കാളികളാവാന്‍ ആയിരങ്ങളാണ് കല്‍പറ്റയില്‍ എത്തിയിരിക്കുന്നത്.  

പ്രിയങ്കയുടെ പത്രികാ സമര്‍പ്പണം കളറാക്കാന്‍ സംസ്ഥാന നേതൃത്വം അപ്പാടെ വയനാട്ടില്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വയനാട്ടിലെത്തിയിട്ടുണ്ട്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കക്കൊപ്പമുണ്ട്. 

11 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് രാവിലെ ഏഴു മണി മുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ വെയില്‍ പരന്നിട്ടുണ്ട്. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു.

കൈപ്പത്തി ചിഹ്നം പതിച്ച ടീ ഷര്‍ട്ടുകളണിഞ്ഞും പ്രിയങ്കക്ക് സ്വാഗതമോതിയുള്ള പ്ലക്കാര്‍ഡുകളേന്തിയുമാണ് ആളുകളെത്തിയത്.  ത്രിവര്‍ണ ബലൂണുകള്‍ കാഴ്ചയെ മനോഹരമാക്കുന്നുണ്ട്.  ഗോത്രവര്‍ഗ യുവാക്കള്‍ അണിനിരക്കുന്ന 'ഇതിഹാസ' ബാന്‍ഡ് വാദ്യ സംഘം ഉള്‍പ്പെടെ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകം ഇനി ദുബൈയിലേക്ക് ഒഴുകും: വരുന്നത് സ്വർണ്ണത്തിൽ പൊതിഞ്ഞ അത്ഭുത തെരുവ്; വിസ്മയിപ്പിക്കാൻ 'ഗോൾഡ് സ്ട്രീറ്റ്'

uae
  •  2 days ago
No Image

വൈഭവിന്റെ വെടിക്കെട്ട് തുടക്കം,വിഹാൻ മൽഹോത്രയുടെ സെഞ്ചുറി; സിംബാബ്‌വെയ്‌ക്കെതിരെ റൺമഴ പെയ്യിച്ച് ഇന്ത്യ

Cricket
  •  2 days ago
No Image

രക്തശേഖരം കുറഞ്ഞു; ഒമാനില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര അഭ്യര്‍ത്ഥന

oman
  •  2 days ago
No Image

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം വേഗത്തിലാക്കണം;  കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

മദ്രസ വിദ്യാർഥികൾ ഭഗവത് ഗീത വായിക്കണം; നിർദേശം നൽകി എഡിജിപി

National
  •  2 days ago
No Image

100 റൗണ്ട് വെടിയൊച്ചകൾ, മിനിറ്റുകൾക്കുള്ളിൽ 11 മൃതദേഹങ്ങൾ; മെക്സിക്കോയിൽ ഫുട്ബോൾ മൈതാനത്ത് സായുധ സംഘത്തിന്റെ അഴിഞ്ഞാട്ടം

crime
  •  2 days ago
No Image

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് ഒമാനും ഹംഗറിയും 

oman
  •  2 days ago
No Image

ഒമാനിൽ കനത്ത മഴ, വാദികൾ നിറഞ്ഞൊഴുകുന്നു; ജനങ്ങൾക്ക് കർശന നിർദ്ദേശവുമായി അധികൃതർ

oman
  •  2 days ago
No Image

ചൈനീസ് പ്രസിഡന്റിനെ ഞെട്ടിച്ച് 'വിശ്വസ്തന്റെ' ചതി; ആണവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന് ആരോപണം; ചൈനീസ് ജനറൽ ഷാങ് യൂക്സിയ അന്വേഷണത്തിൽ

International
  •  2 days ago
No Image

പെൺകുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി പിതാവിന്റെ സാഹസിക യാത്ര; പൊലിസ് കേസെടുത്തു

Kerala
  •  2 days ago