HOME
DETAILS

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

  
Abishek
October 23 2024 | 13:10 PM

Dubai Launches Ideal Phase Project Offering Exclusive Benefits to Residents

ദുബൈ: പത്ത് വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്ത താമസക്കാര്‍ക്കും എമിറാത്തി സ്‌പോണ്‍സര്‍മാര്‍ക്കും പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് ദുബൈ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിക്കുന്നത് പ്രകാരം നവംബര്‍ 1 മുതല്‍ ഇത്തരക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. 'ഐഡിയല്‍ ഫേസ്' എന്നാണ് ഈ പദ്ധതിക്കു പേര് നല്‍കിയിരിക്കുന്നത്. യുഎഇ താമസനിയമം പാലിക്കുന്ന എല്ലാവര്‍ക്കും ഈ പദ്ധതി ബാധകമാണ്.

ആനുകൂല്യങ്ങള്‍

1) ആമര്‍ സെന്ററുമായി ബന്ധപ്പെടുമ്പോള്‍ സേവനത്തില്‍ മുന്‍ഗണന ലഭിക്കും.
2) ആമര്‍ സെന്ററുകളില്‍ ദി ഐഡിയല്‍ ഫെയ്‌സ് പ്രവാസികള്‍ക്കായി പ്രത്യേക ക്യു സംവിധാനം ഒരുക്കും. 
3) ഡിജിറ്റല്‍ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.
4) മുതിര്‍ന്ന പൗരന്മാര്‍ക്കായി മൊബൈല്‍ സേവന വാഹനം വഴി സ്വന്തം വസതികളില്‍ സേവനങ്ങള്‍ ലഭിക്കും. 

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വ്യക്തികള്‍ക്ക് മാത്രമായാണ് പ്രത്യേക അവകാശങ്ങള്‍ ലഭിക്കുക. തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ പദ്ധതി സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.

യോഗ്യതകള്‍ 

1) അപേക്ഷകര്‍ യു എ ഇ യില്‍ ഉള്ള വിദേശികളോ യുഎഇ പൗരന്മാരോ ആയിരിക്കണം. കൂടാതെ കുറഞ്ഞത് 10 വര്‍ഷമെങ്കിലും ദുബൈയില്‍ താമസിച്ചിരിക്കണം
2) കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ റസിഡന്‍സി ലംഘനങ്ങളൊന്നും ചെയ്യാത്ത ഒന്നോ അതിലധികമോ വ്യക്തികളുടെ സ്‌പോണ്‍സര്‍ ആയിരിക്കണം (സ്വദേശികള്‍ക്ക്).
3) നടപ്പുവര്‍ഷത്തില്‍ സ്‌പോണ്‍സര്‍ക്ക് റസിഡന്‍സി ലംഘനങ്ങളൊന്നും രേഖപ്പെടുത്താന്‍ പാടില്ല (സ്വദേശികള്‍ക്ക്).

Dubai introduces the 'Ideal Phase' project, providing exclusive benefits and privileges to residents who comply with residency regulations for 10 consecutive years, fostering loyalty and stability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ് 

Kerala
  •  10 days ago
No Image

ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി 

Kerala
  •  10 days ago
No Image

സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു

Kerala
  •  10 days ago
No Image

ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി

National
  •  10 days ago
No Image

മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 

National
  •  10 days ago
No Image

ജയ്‌സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

National
  •  10 days ago
No Image

വാട്ട്‌സ്ആപ്പിൽ പുതിയ ഡോക്യുമെന്റ് സ്കാനിംഗ് ഫീച്ചർ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി എളുപ്പം

Tech
  •  10 days ago
No Image

കൊതുകാണെന്ന് കരുതി തല്ലിക്കൊല്ലാൻ പോകല്ലേ..ചിലപ്പോൾ ചൈനയുടെ കൊതുകിന്റെ വലിപ്പമുള്ള സ്പൈ ഡ്രോൺ ആയിരിക്കാം

Tech
  •  10 days ago
No Image

കോഴിക്കോട് മണ്ണിടിഞ്ഞുണ്ടായ അപകടം: കുടുങ്ങിക്കിടന്ന തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല, രണ്ടുപേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന ധീരതക്ക് വെനസ്വേലയുടെ ആദരം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് സിമോണ്‍ ബോളിവര്‍ പുരസ്‌ക്കാരം

International
  •  10 days ago