ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി വികസന സെമിനാര്‍
കല്‍പ്പറ്റ: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ സാമ്പത്തിക വര്‍ഷമായ 2017-18ല്‍ ജില്ലാ പഞ്ചായത്ത് 52.35 കോടിയുടെ വികസനക്ഷേമപദ്ധതികള്‍ നടത്തും. ആസൂത്രണ ഭവനിലെ ഡോ. അബ്ദുള്‍കലാം ഹാളില്‍ നടന്ന ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ അവതരിപ്പിച്ച കരട് പദ്ധതി രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നടപ്പുവര്‍ഷ പദ്ധതികള്‍ക്കായി പൊതു വിഭാഗത്തില്‍ 21.35 കോടി രൂപയും എസ്.സി.പി ഇനത്തില്‍ 2.31 കോടിയും ടി.എസ്.പി ഇനത്തില്‍ 13.29 കോടിയും ഉള്‍പ്പെടെ പൊതുവികസന ഫണ്ടില്‍ ലഭ്യമാകുന്നത് 36.94 കോടി രൂപയാണ്.
റോഡിതര മെയിന്റനന്‍സ് ഗ്രാന്റിനത്തില്‍ 3.97 കോടിയും റോഡിനത്തില്‍ 11.36 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. തനത് ഫണ്ടിനത്തില്‍ 68 ലക്ഷം രൂപ നീക്കി വച്ചു.
പദ്ധതികളിന്‍മേലുള്ള ചര്‍ച്ച വികസന സെമിനാറില്‍ നടന്നു. കക്ഷി രാഷ്ട്രീയമില്ലാതെ ജില്ലയുടെ വികസനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനമാണ് സെമിനാറില്‍ ഉയര്‍ന്നത്.
പുഴയോര വൈദ്യുതീകരണത്തിന് 50 ലക്ഷം രൂപയും ചെക്ക്ഡാമുകളുടെ നവീകരണത്തിന് 30 ലക്ഷവും വിത്തുത്സവത്തിനായി 10 ലക്ഷവും നെല്‍കൃഷി പ്രോത്സാഹനത്തിന് മൂന്ന് കോടിയും അനുവദിച്ചിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡിക്ക് 80 ലക്ഷവും മുള്ളങ്കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ വരള്‍ച്ചാ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് 25 ലക്ഷവും സ്‌കൂളുകളിലെ കിണര്‍ റീചാര്‍ജിങ് യൂനിറ്റുകള്‍ക്ക് 25 ലക്ഷവും നീക്കിവച്ചു.
പി.എം.എ.വൈ ഭവന പദ്ധതി ഒന്‍പത് കോടി, ജില്ലാ ആശുപത്രിയില്‍ ബയോഗ്യാസ് 15 ലക്ഷം, ഹൈസ്‌കൂളുകളില്‍ ശൗചാലയത്തിന് ഒരുകോടി, സ്ത്രീ സുരക്ഷാപദ്ധതി 10 ലക്ഷം, ടൗണുകളില്‍ സി.സി.ടിവി സ്ഥാപിക്കല്‍ 10 ലക്ഷം, ട്രാന്‍സ്‌ജെന്‍ഡര്‍ പുനരധിവാസ പദ്ധതി 10 ലക്ഷം, മരക്കൂട്ടം പദ്ധതി 10 ലക്ഷം, എ.ബി.സി പദ്ധതി 15 ലക്ഷം, ഗോത്ര കലോത്സവം-വാദ്യോപകരണങ്ങള്‍ക്ക് 10 ലക്ഷം, മാതൃകാ അംഗനവാടികള്‍ 80 ലക്ഷം, ആയുര്‍മുകുളം വൃദ്ധജനാരോഗ്യപദ്ധതി 40 ലക്ഷം, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ 20 ലക്ഷം, വിജയജ്വാല 40 ലക്ഷം, ഇ.എം.എസ് ഭവന പദ്ധതി ലോണ്‍ തിരിച്ചടവ് 1.50 കോടി, പട്ടികജാതി വിഭാഗക്കാര്‍ക്ക് പൊതുശ്മശാനം 40 ലക്ഷം, സമഗ്രപട്ടികജാതി കോളനി വികസനം 70 ലക്ഷം, പട്ടികവര്‍ഗക്കാര്‍ക്ക് പ്രഭാതഭക്ഷണം 95 ലക്ഷം, പട്ടികവര്‍ഗ പൊതുശ്മശാനം 40 ലക്ഷം, പട്ടികവര്‍ഗ കോളനി നടപ്പാത 50 ലക്ഷം തുടങ്ങിയ പ്രൊജക്ടുകളാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരണം, ജില്ലാ ആശുപത്രിയുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം തുടങ്ങിയ പദ്ധതികളും നടപ്പാക്കും.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രത്യേക പദ്ധതികള്‍ കരട് പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാമൂഹ്യസുരക്ഷാ പദ്ധതി, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, ജില്ലാ പഞ്ചായത്തിന്റെ ആസ്തി സംരക്ഷണത്തിനുളള പദ്ധതികള്‍ എന്നിവക്കായി പ്രത്യേകം ഫണ്ടുകള്‍ വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."