ഡി.വൈ.എഫ്.ഐ നേതാവിനെ അഞ്ചംഗ സംഘം വീട് കയറി വെട്ടി
കാട്ടാക്കട: ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട് കയറി അഞ്ചംഗ സംഘത്തിന്റെ ആക്രമണം. അമ്മയ്ക്കും അമ്മുമ്മയ്ക്കും പരുക്ക്. ഇന്നലെ പുലര്‍ച്ചെ 12. 15 നാണ് സംഭവം. മലയിന്‍കീഴ് സ്റ്റേഷനില്‍പ്പെട്ട വിളവൂര്‍ക്കല്‍ പൊറ്റയിലില്‍ ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം വിഷ്ണുവിന്റെ വീട് കയറിയാണ് ആക്രമണം നടത്തിയത്.
അര്‍ധരാത്രി വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് സംഘം വിഷ്ണുവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഒഴിഞ്ഞു മാറിയതിനാല്‍ കഴുത്തിലെ വെട്ട് തോളില്‍ കൊണ്ടു. സംഘത്തെ തടയാന്‍ ശ്രമിച്ച അമ്മ ലതയ്ക്കും അമ്മുമ്മ കമലമ്മയ്ക്കും അടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ ബൈക്കും തകര്‍ത്തു.
സംഘത്തിലുള്ളവര്‍ ആര്‍.എസ്.എസുകാരാണെന്ന് ഡി.വൈ.എഫ്.ഐ ഏര്യാ സെക്രട്ടറി പ്രശാന്ത് പറയുന്നു. ഓണത്തിന് ആര്‍. എസ്.എസുകാരും ഡി.വൈ.എഫ്.ഐക്കാരും തമ്മില്‍ സംഘട്ടനം നടന്നിരുന്നു.
ഇതു സംബന്ധിച്ച് മലയിന്‍കീഴ് പൊലിസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടയ്ക്കാണ് ഇപ്പോഴത്തെ സംഭവം. മലയിന്‍കീഴ് പൊലിസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. അഞ്ചു പേര്‍ക്കെതിരേ കേസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."