സഊദിയില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
ജിദ്ദ: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സഊദിക്ക് നേരിടേണ്ടി വന്നത് ഒരുലക്ഷത്തിലേറെ സൈബര്‍ ആക്രമണങ്ങള്‍. സഊദി നാഷനല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍ ബാസില്‍ അല്‍ ഉമൈര്‍ ആണ് സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. സൈബര്‍ ആക്രമണം വര്‍ഷംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജുബൈലില്‍ നടന്ന സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട സമ്മേളനത്തിലാണ് ബാസില്‍ അല്‍ ഉമൈര്‍ ഇത് സംബന്ധിച്ച വിവരം നല്‍കിയത്.
ഓരോ വര്‍ഷവും നടന്നുകൊണ്ടിരിക്കുന്ന മൊത്തം സൈബര്‍ ആക്രമണത്തില്‍ 18 ശതമാനവും വിജയം കാണുന്നതായും അദ്ദേഹം കൂട്ടിച്ചര്‍ത്തു. 120 രാജ്യങ്ങള്‍ സൈബര്‍ ആക്രമണത്തെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്നും സഊദിയും ഇത്തരം ആക്രമണത്തെ പ്രതിരോധിക്കാന്‍ ശക്തമായ സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ പൊതുസ്വകാര്യ മേഖലകള്‍ മുന്നോക്കം നില്‍ക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ സംരക്ഷണത്തിന് പലരും പ്രാധാന്യം കൊടുക്കുന്നില്ലെന്ന് ടെക്നോളജി വിദഗ്ധന്‍ എന്‍ജിനീയര്‍ അഫ്നാന് ഷൗദ്രി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."