'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം' ശുചീകരിച്ചത് നൂറിലേറെ വീടുകള്‍
എരുമപ്പെട്ടി: പ്രളയബാധിത പ്രദേശങ്ങളില്‍ 'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമെന്ന' കൂട്ടായ്മ ശുചീകരിച്ച വീടുകളുടെ എണ്ണം നൂറിന് മുകളില്‍, സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവച്ച സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കാന്‍ നാടൊരുങ്ങുന്നു. രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ അവര്‍ ഒന്നിച്ച് കൈകോര്‍ത്തപ്പോള്‍ അത് സ്‌നേഹ സാന്ത്വനങ്ങളുടെ ഉദാത്തമാതൃകയായി. കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം ടെല്‍കോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമെന്ന കൂട്ടായ്മയിലൂടെ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നൂറ്റമ്പതോളം വീടുകളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും ശുചീകരിച്ചു.
പതിമൂന്ന് ദിവസം തുടര്‍ച്ചയായി നടന്ന അശ്രാന്ത പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ ക്ലബുകളില്‍നിന്നും സംഘടനകളില്‍ നിന്നുമായി മൂന്നൂറിലധികം സന്നദ്ധ ഭടന്‍മാരാണ് പങ്കെടുത്തത്. പഞ്ചായത്തിലെ പന്നിത്തടം ചിറമനേങ്ങാട് മേഖലകളിലെ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളും ശുചീകരണ ദൗത്യത്തില്‍ പങ്കാളികളായി. തങ്ങളുടെ ആഘോഷങ്ങളും അതിപ്രധാന ചടങ്ങുകള്‍ പോലും മാറ്റിവച്ചാണ് ഈ കൂട്ടായ്മയിലെ യുവാക്കള്‍ ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. യുവരശ്മി, ടീം വല്ലിക്ക, ഗാങ്ങേഴ്‌സ്, ഷെല്‍ട്ടര്‍, ജ്ഞാനോദയം, സൗഹൃദ, സെഞ്ച്വറി, സിതാര, ഫാല്‍ക്കണ്‍, ന്യൂ സ്റ്റാര്‍, തനിമ, പി.എസ്.പി, പാലം കമ്മിറ്റി, ഇശാത്തു സുന്ന, സ്പാര്‍ക്ക്, അമ്പലവട്ടം എന്നീ ക്ലബുകളും സന്നദ്ധ സംഘടനകളുമാണ് ശുചീകരണത്തിലെ പ്രധാന പങ്കാളികള്‍. അമീര്‍ ടെല്‍കോണ്‍, റഫീഖ് ഹൈദ്രോസ്, എന്‍.എസ് സത്യന്‍, സത്താര്‍ ആദൂര്‍, അനൂപ് കെ. മോഹന്‍, ജലീല്‍ ആദൂര്‍, ഷിഹാബലി, ബാഹുലേയന്‍, കബീര്‍ ടെല്‍കോണ്‍, സിംല ഹസന്‍, കെ.എ ഷുക്കൂര്‍, മുജീബ് റഹ്മാന്‍, എസ്.പി ഉമ്മര്‍, ഷറഫുദ്ധീന്‍ പന്നിത്തടം തുടങ്ങിയവരാണ് കോഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത്. ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി സ്തുത്യര്‍ഹമായ സേവനം കാഴ്‌വച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരം നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."