ദശവാര്‍ഷിക നിറവില്‍ ഇംഹാന്‍സ് സി.ഡി.എസ്
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (ഇംഹാന്‍സ്) കുട്ടികളുടെ വിഭാഗമായ ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വിസസ് (സി.ഡി.എസ്) ദശവാര്‍ഷിക നിറവില്‍. 2007 മാര്‍ച്ചില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആര്‍.സി.എച്ച് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രം സി.ഡി.എസ് സെറിബ്രല്‍ പാല്‍സി, ഓട്ടിസം, ബുന്ദിമാന്ദ്യം തുടങ്ങിയ ബുദ്ധിവികാസ വൈകല്യങ്ങള്‍ക്കും കുട്ടികളിലെ മാനസിക വൈകാരിക പ്രശ്‌നങ്ങള്‍ക്കും സമഗ്ര ചികിത്സ നല്‍കുന്ന ഉത്തര കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലുള്ള ഏക സ്ഥാപനമാണ്.
ജില്ലയില്‍ താമരശ്ശേരിയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പേരാമ്പ്രയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും കടലുണ്ടിയില്‍ എല്ലാ ശനിയാഴ്ചകളിലും ക്ലിനിക് നടത്തുന്നു. ഫോണ്‍: 9895359535. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സി.ഡി.എസ് പ്രവര്‍ത്തിക്കുന്നത്. സി.ഡി.എസില്‍ ചികിത്സയും പരിശീലനങ്ങളും സൗജന്യമാണ്.
ഇംഹാന്‍സ് വാര്‍ഷിക ദിനാഘോഷവും സി.ഡി.എസ് പത്താം വാര്‍ഷികാഘോഷവും കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.എം പത്മാവതി അധ്യക്ഷയായി. കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ മുഖ്യപ്രഭാഷണം നടത്തി. ഇംഹാന്‍സ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എം നീനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍, മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി.വി രാമചന്ദ്രന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോംനാഥ്, ഡോ. വി.ആര്‍ രാജേന്ദ്രന്‍, ഡോ. ടി.പി. രാജഗോപാല്‍, ഡോ. എം.ടി ഹാരിഷ്, സി.പി അനില്‍കുമാര്‍, ഡോ. രജിത്ത് രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."