HOME
DETAILS

രാജ്യത്തെ മനുഷ്യവകാശ ലംഘനങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയതിന് കേന്ദ്രത്തിന്റെ പ്രതികാര നടപടി; ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു

  
backup
September 29 2020 | 06:09 AM

national-amnesty-international-to-halt-india-operations-2020

ന്യൂഡല്‍ഹി: അന്തരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു. കേന്ദ്രത്തിന്റെ പ്രതികാര നടപടികളെ തുടര്‍ന്നാണ് തീരുമാനം. 

കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ഇതു കാരണം ജീവനക്കാരെ പിരിച്ചുവിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ആനംസ്റ്റി ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം സംഘടനയുടെ രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ക്യാംമ്പയിനുകളും നിര്‍ത്തിവെച്ചതായി ആംനസ്റ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

' ഞങ്ങള്‍ ഇന്ത്യയില്‍ അഭൂതപൂര്‍വ്വമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ വളരെ ആസൂത്രിതമായ രീതിയില്‍ ആക്രമണങ്ങളും ഭീഷണികളും നേരിടുന്നു,' ആനംസ്റ്റി ഇന്ത്യയുടെ റിസേര്‍ച്ച്, അഡ്വക്കസി, പോളിസി ഡയരക്ടര്‍ ശരത് ഖോശ്ല ബി.ബി.സിയോട് പറഞ്ഞു. 

രാജ്യത്തെ മനുഷ്യാവകാശ സംഘടനകളെയെല്ലാം മോദി സര്‍ക്കാര്‍ വേട്ടായാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡല്‍ഹി വംശഹത്യയെ കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ കാര്യത്തിലായാലും ജമ്മുകശ്മീരിലെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിലായാലും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ആഗസ്റ്റ് മാസം ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഡല്‍ഹി വംശഹത്യയില്‍ ഡല്‍ഹി പൊലിസ് തന്നെ ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ ഒന്നാ3ം വാര്‍ഷികത്തില്‍ തടവിലാക്കിയ രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും  വിട്ടയക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം കേന്ദ്രം തള്ളിക്കളയുകയാണുണ്ടായത്. 

 

ഒപ്പം മേഖലയിലെ ഇന്റര്‍നെറ്റ് എടുത്ത് കളഞ്ഞ നടപടിയയെയും വിമര്‍ശിച്ചിരുന്നു. ആനംസ്റ്റിയുടെ ഇപ്പോഴത്തെ വിമര്‍ശനത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago