രോഗികളെ ബുദ്ധിമുട്ടിലാക്കി ആശുപത്രി അങ്കണത്തില്‍ അനധികൃത പാര്‍ക്കിങ്
തുറവൂര്‍: ഗവ: താലൂക്കാശുപത്രി അങ്കണത്തിലെ അനധികൃത വാഹന പാര്‍ക്കിംഗ് രോഗികളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കുന്നതായി ആക്ഷേപം.
അന്യവാഹനങ്ങള്‍ അനാവശ്യമായി തലങ്ങും വിലങ്ങും ആശുപത്രിക്കു മുന്നില്‍ കയറ്റി ഇടുന്നതുമൂലം ആംബുലന്‍സിനും രോഗികളുമായി എത്തുന്ന മറ്റു വാഹനങ്ങള്‍ക്കും അകത്തു പ്രവേശിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയാണ് ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പതിവായി കൊണ്ടുവന്നിടുന്നത്. മഴക്കാലമായതോടെ ശരിയായ ഡ്രെയിനേജ് സംവിധാനത്തിന്റെ അഭാവത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നതുമൂലം രോഗികളും സഹായികളായി എത്തുന്നവരും ഏറെ ബുദ്ധിമുട്ടിയാണ് ആശുപത്രിയിലേക്ക് കടക്കുന്നത്.
വിശാലമായ കോമ്പൗണ്ടിനുള്ളില്‍ ആശുപത്രി അങ്കണത്തില്‍ ഒരുവശത്തായി പാര്‍ക്കിങ് സൗകര്യമൊരുക്കുകയും പുറത്തുനിന്നുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."