പ്രൈമറി സ്‌കൂളുകളില്‍ തട്ടം നിരോധിച്ചു കൊണ്ടുള്ള നിയമത്തിന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
മെല്‍ബണ്‍: പ്രൈമറി സ്‌കൂളുകളില്‍ തട്ടം (ഹെഡ്‌സ്‌കാര്‍ഫ്) നിരോധിച്ചു കൊണ്ടുള്ള നിയമത്തിന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. വലതുപക്ഷ സര്‍ക്കാരിന്റെ നിര്‍ദേശത്തിനാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.
തല മറയ്ക്കുന്ന, മതസ്വാധീനമുള്ളതോ ആശയസ്വാധീനമുള്ളതോ ആയ വസ്ത്രം ധരിക്കരുതെന്നാണ് മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള നിയമത്തില്‍ പറയുന്നത്.
മുസ്‌ലിം തല മറക്കലിനെ ലക്ഷ്യമിട്ടുള്ളതാണ് നിയമമെന്ന് സര്‍ക്കാരിലെ സഖ്യകക്ഷികളായ പീപ്പിള്‍സ് പാര്‍ട്ടിയും ഫ്രീഡം പാര്‍ട്ടിയും വ്യക്തമാക്കി. രാഷ്ട്രീയ ഇസ്‌ലാമിനെതിരായ സൂചനയാണിതെന്ന് വിദ്യാഭ്യാസ വക്താവ് വാന്‍ഡെലിന്‍ മോള്‍സര്‍ പറഞ്ഞു. പെണ്‍കുട്ടികളെ അടിമത്വത്തില്‍ നിന്ന് 'മോചിപ്പിക്കാനാണ്' നിയമമെന്ന് പീപ്പിള്‍സ് പാര്‍ട്ടി എം.പി റുഡോള്‍ ടാച്ച്‌നെറും പറഞ്ഞു.
അതേസമയം, സിഖ് ആണ്‍കുട്ടികള്‍ ധരിക്കുന്ന പട്കയ്ക്കും ജൂതന്മാര്‍ ധരിക്കുന്ന കിപ്പയ്ക്കും നിയമം ബാധകമാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമത്തിനെതിരെ ഓസ്‌ട്രേലിയയിലെ ഔദ്യോഗിക മുസ്‌ലിം സംഘടനയായ ഐ.ജി.ജി.ഒ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. നാണക്കേടുണ്ടാക്കുന്നതും വേര്‍തിരിവിന്റേതുമാണ് നിയമമെന്ന് സംഘടന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."