അണ്ടര്‍ 19 ത്രിദിനം സമനിലയില്‍
തലശ്ശേരി: ഉത്തര മേഖലയും മധ്യ മേഖലയും തമ്മിലുള്ള അണ്ടര്‍ 19 ത്രിദിന പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഉത്തര മേഖല ഒന്നാം ഇന്നിങ്‌സില്‍ 309 റണ്‍സെടുത്തപ്പോള്‍ മധ്യമേഖല ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 653 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഉത്തര മേഖല ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുത്ത് നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ട്രിപ്പിള്‍ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന വറ്റ്‌സല്‍ ഗോവിന്ദിന്റെ ഉജ്ജ്വല ബാറ്റിങാണ് മധ്യ മേഖലയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 422 പന്തുകള്‍ നേരിട്ട് 37 ഫോറും രണ്ട് സിക്‌സും പറത്തി ഗോവിന്ദ് 301 റണ്‍സെടുത്തു. അമല്‍ സി.എ (113), അഖില്‍ സ്‌ക്കറിയ (113) എന്നിവര്‍ സെഞ്ച്വറിയും നേടി മികച്ച ബാറ്റിങ് പുറത്തെടുത്തു.
നേരത്തെ മധ്യ മേഖലയ്ക്കായി വിഷ്ണു പി കുമാര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങില്‍ തിളങ്ങി. ഒന്നാം ഇന്നിങ്‌സില്‍ ഉത്തര മേഖലയ്ക്കായി നിഖില്‍ ടി (94), സച്ചിന്‍ എം.എസ് (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയാണ് അവരുടെ സ്‌കോര്‍ 300 കടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."