കരള്‍ മാറ്റിവയ്ക്കല്‍; യുവതി സഹായം തേടുന്നു
തൊട്ടില്‍പ്പാലം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഗര്‍ഭിണിയായ യുവതി സുമനസുകളുടെ സഹായം തേടുന്നു. കാവിലുംപാറ പഞ്ചായത്തിലെ കൂടലില്‍ കണ്ണന്‍-എലിയമ്മ ദമ്പതികളുടെ ഏകമകള്‍ അനുവാണ് (26) കരളിന് മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
ഏഴുമാസം ഗര്‍ഭിണിയായ അനുവിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്തം ബാധിച്ചതായി അറിയുന്നത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അനുവിന്റെ ശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപയാണ് ആവശ്യമുള്ളത്. യുവതിക്ക് ആവശ്യമായ കരള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കരള്‍ പകുത്തു നല്‍കാന്‍ ബന്ധുക്കള്‍ തയാറായെങ്കിലും അനുവിന്റെ എ.ബി പോസിറ്റീവ് രക്തത്തോട് യോചിക്കാത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. എത്രയും വേഗം കരള്‍ മാറ്റിവച്ചാല്‍ മാത്രമേ യുവതിയുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
യുവതിയുടെ ചികിത്സയ്ക്കാവശ്യമായ സഹായം ലഭ്യമാക്കാന്‍ ബന്ധുക്കളും നാട്ടുകാരും ശ്രമം ആരംഭിച്ചിട്ടുണ്ടണ്ട്. കനറാ ബാങ്ക് തൊട്ടില്‍പ്പാലം ശാഖയില്‍ 1384101032794 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: കെ.എന്‍.ആര്‍.ബി: 0001384.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."