HOME
DETAILS
MAL
സി.എച്ച് സെന്റര്‍ നടത്തുന്ന സേവനം മാതൃകാപരം: ഡോ.സതീഷ് ബാലസുബ്രഹ്മണ്യം
backup
May 06 2017 | 23:05 PM
തലശേരി: ക്യാന്‍സര്‍ ബാധിച്ചു വേദനയില്‍ കഴിയുന്ന രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസവും പരിചരണവും നല്കുന്ന മലബാര്‍ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നുഡോ.സതീഷ് ബാലസുബ്രഹ്മണ്യം.
തലശ്ശേരി മലബാര്‍ സി.എച്ച് സെന്റര്‍ കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി സെന്റര്‍ അങ്കണത്തില്‍ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ സൂപ്പി ഹാജി അധ്യക്ഷനായി. ഡോ.ജോസ്ന ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. മുസ്തഫ ഹുദവി ആക്കോട്, ജാഫര്‍ വാണിമേല്‍ മുഖ്യപ്രഭാഷണം നടത്തി. പൊട്ടങ്കണ്ടി അബ്ദുള്ള, പി.പി.എ ഹമീദ്, വി. നാസര്‍, മഹമൂദ് കാട്ടൂര്‍, എന്‍.എ കരീം, പി.പി.എ സലാം, കെ.വി റംല, റഹ്ദാദ് മൂഴിക്കര, മത്തത്ത് അബ്ബാസ് ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."