ബാബരി തകര്‍ത്ത കേസ്: വിധി പറയാന്‍ നിമിഷങ്ങള്‍; കോടതി പരിസരത്ത് കനത്ത സുരക്ഷ, പ്രധാന കവാടത്തിന് പരിസരത്തെ റോഡുകള്‍ അടച്ചു live
- വിധി പ്രസ്താവം തുടങ്ങി 2000 പേജുള്ള വിധിയാണ് വായിക്കുന്നത്
- ആരൊക്കെ കുറ്റക്കാര്‍ ഗൂഢാലോചന നടന്നോ ആരൊക്കെ പങ്കെടുത്തു
- പ്രതികളായ വിനയ് കത്യാര്‍, ധരംദാസ്, വേദാന്തി, പവന് പാണ്ഡേ, ചമ്പത് റായ്, ലല്ലു സിങ് തുടങ്ങിയവര്‍ കോടതിയിലെത്തി
- ജഡ്ജി എസ്.കെയാദവ് കോടതിയിലെത്തി
- അയോധ്യയില്‍ നിരോധനാജ്ഞ
- യു.പിയില്‍ കനത്ത സുരക്ഷ
- കോടതിയില്‍ എത്തിയത് 18 പ്രതികള്‍ 32 പ്രതികളാണുള്ളത്
- കോടതി പരിസരത്ത് കനത്ത സുരക്ഷ
ന്യൂഡല്‍ഹി: ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമേല്പിച്ച ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി അല്പസമയത്തിനകം. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്. പ്രധാന കവാടത്തിന് പരിസരത്തെ റോഡുകള്‍ അടച്ചു. പ്രതികള്‍ ഓരോരുത്തരായി കോടതിയില്‍ എത്തിത്തുടങ്ങി. സാധ്വി ഋദംബര ഉള്പെടെയുള്ളവര് എത്തിയിട്ടുണ്ട്.
ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.കെ യാദവാണ് വിധി പറയുക. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍സിങ് എന്നിവരടക്കം മുപ്പതിലേറെ പേരാണ് കേസിലെ പ്രതികള്‍. ഇവരോട് വിധി പറയുന്ന നേരത്ത് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, അദ്വാനിയും ജോഷിയും കല്യാണ്‍ സിങ്ങും ഉമാഭാരതിയും കോടതിയില്‍ നേരിട്ട് ഹാജരാകില്ലെന്നാണ് വിവരം. കൊവിഡ് നിയന്ത്രണങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയാണ് ഇത്.
സെപ്തംബര്‍ ഒന്നിനാണ് കേസില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. സെപ്തംബര്‍ 30നകം വിധി പ്രഖ്യാപിക്കണമെന്നു സുപ്രിംകോടതി ലക്നൗവിലെ കോടതിക്കു നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ പലതവണ സമയം നീട്ടിനല്‍കിയ ശേഷമായിരുന്നു ഇത്. കേസില്‍ നേരത്തെ അദ്വാനിയടക്കമുള്ളവരെ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, ഈ വിധി പിന്നീട് പ്രത്യേക കോടതി റദ്ദാക്കുകയും പള്ളി പൊളിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ഘടനയ്ക്കു ഭീഷണിയായെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്തെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നേരത്തെ അന്തിമ വിധി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ബാബരി ഭൂമിയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."