ജില്ലയില്‍ കോളറ ഭീതിയും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
കോഴിക്കോട്: ജില്ലയില്‍ ഡിഫ്തീരിയയ്ക്കു പിന്നാലെ കോളറയും സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായി. ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടയിലാണ് കോളറയും സ്ഥിരീകരിച്ചിരിക്കുന്നത്. കോളറയുടെ വ്യാപനം തടയാന്‍ കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തകരേയും ആശാ വര്‍ക്കര്‍മാരെയും സംഘടിപ്പിച്ച് വീടുകള്‍ തോറും കയറിയിറങ്ങി ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കും. മുഴുവനാളുകളും ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഡി.എം.ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നാണ് കോളറ പ്രധാനമായും പകരുന്നത്. അതിനാല്‍ കുടിവെള്ള സ്രോതസുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക, ഭക്ഷണസാധനങ്ങള്‍ ഈച്ച തുടങ്ങിയ ജീവികളാല്‍ മലിനപ്പെടാതെ അടച്ചു സൂക്ഷിക്കുക, ആഹാരത്തിന് മുന്‍പും കക്കൂസ് ഉപയോഗിച്ചതിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
വയറിളക്കരോഗമുണ്ടായാല് എത്രയും വേഗം ചികിത്സ തേടണം. വയറിളക്കരോഗ നിയന്ത്രണത്തിനുള്ള ഒ.ആര്.എസ് പായ്ക്കറ്റുകള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് കോര്പറേഷന് ആരോഗ്യ വിഭാഗവും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."