HOME
DETAILS

കടകളുടെ ഷട്ടറിന്റെ പൂട്ടുതകര്‍ത്ത് മോഷണം നടത്തുന്നയാള്‍ അറസ്റ്റില്‍

  
backup
July 23 2016 | 21:07 PM

%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b7%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f

കോഴിക്കോട്: ജില്ലയ്ക്ക് അകത്തും പുറത്തുമായി കടകളുടെ ഷട്ടറിന്റെ പൂട്ടുതകര്‍ത്ത് മോഷണം നടത്തുന്നയാളെ ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.എം വിമോദും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നു പിടികൂടി. ഇന്നലെ വൈകിട്ട് മൊയ്തീന്‍പള്ളി റോഡില്‍ മോഷണ മുതല്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പെരുവണ്ണാമുഴി സ്വദേശി ചക്കിട്ടപാറ മറ്റക്കാട് ഹൗസില്‍ അഭി എന്ന അഭിലാഷ് (31) അറസ്റ്റിലായത്.
പകല്‍ സമയങ്ങളില്‍ ലോഡ്ജുകളില്‍ തങ്ങി രാത്രി മോഷണം നടത്തുകയും തുടര്‍ന്നു ഏതെങ്കിലും നിര്‍മാണം നടക്കുന്ന ബില്‍ഡിങ്ങില്‍ കിടന്നുറങ്ങിയ ശേഷം മറ്റുസ്ഥലങ്ങളിലേക്ക് പോവുകയുമാണ് പ്രതിയുടെ രീതി. ഒരു മാസം മുന്‍പ് സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി മയക്കുമുരുന്ന് ഉപയോഗിക്കുന്നയാളാണ്.
കോഴിക്കോട് ചെറൂട്ടി റോഡിലെ ലാറ്റിയറ റെഡിമെയ്ഡ് ഷോപ്പിന്റെ പൂട്ടുപൊളിച്ച് 14,000 രൂപയും ടാബും മോഷണം നടത്തിയതും പാര്‍ക്ക് വ്യൂ കോംപ്ലക്‌സിലെ ഫാഷന് ഫോര്‍ യു എന്ന സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ചതും ചെറൂട്ടി റോഡിലെ ട്രയ്ഡ് ലൈന്‍സ് സ്ഥാപനത്തിലും വൈ.എം.സി.എ ക്രോസ് റോഡിലെ കോ-ഓപ്പറേറ്റീവ് കോളജിന്റെ ഓഫിസിന്റെ പൂട്ടുപൊളിച്ച് പണം മോഷണം നടത്തിയും റെഡ്‌ക്രോസ് റോഡിലെ മൈക്രോ വേള്‍ഡ് എന്ന സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച് പണം മോഷണം നടത്തിയതും താനാണെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.
കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡിലെ എസ്.ഐ കെ.പി സെയ്തലവി, എ.എസ്.ഐ സജി ഷിനോബ്, ഒ. മോഹന്‍ദാസ്, ടി.പി ബിജു, കെ.ആര്‍ രാജേഷ്, അനീഷ് മൂസേന്‍വീട്, കെ.പി ഷജല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  7 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  7 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  7 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago