HOME
DETAILS

കള്ളവോട്ടില്‍ റീപോളിങ് സംസ്ഥാനത്ത് ആദ്യം

  
backup
May 16 2019 | 21:05 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%80%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8



കണ്ണൂര്‍: വടക്കന്‍ മലബാറില്‍ കള്ളവോട്ട് ആരോപണം വര്‍ഷങ്ങളായി ഉയരാറുണ്ടെങ്കിലും ഇതിന്റെ പേരില്‍ റീപോളിങ് നടക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം.


കള്ളവോട്ട് നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചതിനാല്‍, മണ്ഡലം ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍ ജില്ലയിലെ നാലു ബൂത്തുകളില്‍ ഈമാസം 19നു റീപോളിങ് നടത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഇടതു-വലതു മുന്നണികള്‍ക്ക് ഒരുപോലെ ക്ഷീണമാണ്.
പിലാത്തറയിലെ ബൂത്തില്‍ സി.പി.എമ്മിനും പുതിയങ്ങാടി, പാമ്പുരുത്തി എന്നിവിടങ്ങളിലെ ബൂത്തുകളില്‍ മുസ്‌ലിം ലീഗിനുമാണ് മേല്‍ക്കൈ. നാലു ബൂത്തുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച പോളിങ് ശതമാനം നിലനിര്‍ത്തുകയാണ് മുന്നണികളുടെ പ്രധാന വെല്ലുവിളി. ഇന്നു വൈകിട്ടുവരെ പരസ്യപ്രചാരണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമയം നല്‍കിയിട്ടുണ്ട്. ഇന്നു പരസ്യപ്രചാരണവും നാളെ നിശബ്ദപ്രചാരണവും പൂര്‍ത്തിയാക്കി പരമാവധി വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്താനായിരിക്കും അതതു മേഖലകളില്‍ സ്വാധീനമുള്ള പാര്‍ട്ടികളുടെ ശ്രമം.
1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍ 219 വോട്ടിനു സി.പി.എമ്മിലെ ഒ. ഭരതനോടു പരാജയപ്പെട്ട കോണ്‍ഗ്രസിലെ കെ. സുധാകരനെ പിന്നീട് ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചതാണ് വോട്ടെടുപ്പ് ക്രമക്കേട് കേസിലെ വഴിത്തിരിവ്. അന്ന് ഇരട്ടവോട്ട് കണ്ടെത്തിയുള്ള നിയമപോരാട്ടമാണ് കോടതി അംഗീകരിച്ചത്.


അന്നുമുതലേ കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ട് ആരോപണങ്ങള്‍ ഉയരാറുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കാന്‍ വഴികളുണ്ടായിരുന്നില്ല. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയതാണ് ഇക്കുറി കള്ളവോട്ട് കണ്ടുപിടിക്കാന്‍ സഹായകരമായത്. വോട്ടെടുപ്പിനു പിന്നാലെ പരാതികള്‍ ഉയര്‍ന്നതോടെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തത വരുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കള്ളവോട്ട് സ്ഥിരീകരിച്ചത്.


കള്ളവോട്ട് കഥ ഇങ്ങനെ


കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ റീപോളിങ് നടക്കുന്ന മൂന്നു ബൂത്തുകളും കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലാണ്. പിലാത്തറ എ.യു.പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്ത്, പുതിയങ്ങാടി ജമാഅത്ത് എച്ച്.എസ്.എസ് നോര്‍ത്ത് ബ്ലോക്കിലെ 69ാം നമ്പര്‍ ബൂത്ത്, ജമാഅത്ത് എച്ച്.എസ്.എസ് സൗത്ത് ബ്ലോക്കിലെ 70ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളാണ് കാസര്‍കോട് മണ്ഡലത്തില്‍പെട്ട കണ്ണൂര്‍ ജില്ലയിലെ ബൂത്തുകള്‍.
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലെ 166ാം നമ്പര്‍ ബൂത്തിലാണ് റീപോളിങ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പൊടുന്നനെയുള്ള റീപോളിങ് തീരുമാനം ഇരുമുന്നണികളെ ഒരുപോലെ വെട്ടിലാക്കിയിട്ടുണ്ട്.


പിലാത്തറയിലെ ബൂത്തിലാണ് ആദ്യം കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. ഇവിടത്തെ ബൂത്തില്‍ സി.പി.എം പ്രവര്‍ത്തകരായ പദ്മിനി, പഞ്ചായത്ത് അംഗം എന്‍.പി സലീന, കെ.പി സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളടക്കം യു.ഡി.എഫ് പുറത്തുവിട്ടതാണ് തുടക്കം. ഇവര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശ പ്രകാരം പരിയാരം പൊലിസ് കേസെടുത്തിരുന്നു.


പിന്നാലെ പുതിയങ്ങാടി സ്‌കൂളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, അബ്ദുല്‍സമദ്, കെ.എം മുഹമ്മദ് എന്നിവര്‍ കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരേ പഴയങ്ങാടി പൊലിസ് കേസെടുത്തിട്ടുണ്ട്. എല്‍.ഡി.എഫിന്റെ പരാതിയില്‍ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂരിലെ പാമ്പുരുത്തി ബൂത്തില്‍ ഒന്‍പതുപേര്‍ കള്ളവോട്ട് ചെയ്തതായും കണ്ടെത്തി. ലീഗ് പ്രവര്‍ത്തകരായ ഇവര്‍ക്കെതിരേ മയ്യില്‍ പൊലിസും കേസെടുത്തിട്ടുണ്ട്. എന്നാല്‍ കള്ളവോട്ട് ചെയ്തുവെന്നു കമ്മിഷന്‍ കണ്ടെത്തിയ ധര്‍മടത്തെ കുന്നിരിക്ക യു.പി സ്‌കൂളിലെ 52ാം നമ്പര്‍ ബൂത്തില്‍ സി.പി.എം പ്രവര്‍ത്തകനായ എം.കെ സായൂജിനെതിരേ കേസെടുത്തെങ്കിലും ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago