ഉത്തര കൊറിയ നേരിടുന്നത് 37 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വരള്‍ച്ച
പോങ്യാങ്: 37 വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും വലിയ വരള്‍ച്ചയാണ് ഇപ്പോഴുള്ളതെന്ന് ഉത്തര കൊറിയ. വിത്തുകള്‍ നശിച്ചുപോവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്ന് ഉത്തര കൊറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ പറഞ്ഞു.
1982 ശേഷമുള്ള ഏറ്റവും വരള്‍ച്ചയാണ് ഇപ്പോഴുള്ളത്. മഴ ലഭ്യതയില്ല. ജല ദൗര്‍ലഭ്യം വന്‍ ഭീഷണിയാണ്. വരള്‍ച്ചെയ തുടര്‍ന്ന് കൃഷിയിടങ്ങള്‍ നശിക്കുന്നതില്‍ ആവശ്യമായ സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് വാര്‍ത്താ ഏജന്‍സി ആവശ്യപ്പെട്ടു.
ഉത്തര കൊറിയയില്‍ പത്ത് ലക്ഷത്തോളം ജനങ്ങള്‍ക്ക് അടിയന്തര ഭക്ഷ്യ സഹായം ആവശ്യമാണെന്ന് യു.എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാം കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലിവിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനായി 1.5 മില്യന്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവാണുള്ളതെന്ന് യു.എന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഉ.കൊറിയയില്‍ 1990ല്‍ ഉണ്ടായ പട്ടിണിയില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഉ.കൊറിയക്കെതിരേ അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധങ്ങളാണ് രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കിയത്.
ആണവായുധ ഉപയോഗവുമായി ബന്ധപ്പെട്ട് 2006 മുതല്‍ ഉ.കൊറിയക്കെതിരേയുള്ള ഉപരോധങ്ങള്‍ ശക്തമാക്കിയിരുന്നു. ഉ.കൊറിയയിലേക്ക് മാനുഷിക സഹായങ്ങള്‍ക്ക് ഉപരോധം തടസമില്ലങ്കിലും ശക്തമായ പ്രതിസന്ധിയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്. പോഷകാഹാര കുറവ് കാരണത്താല്‍ നിരവധി പേര്‍ മരണപ്പെടുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതുമുതല്‍ ഉ.കൊറിയയുമായി സംഘര്‍ഷ അന്തരീക്ഷങ്ങളും ഉപരോധങ്ങള്‍ ശക്തമാക്കിയതും വന്‍ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്.
വിയറ്റ്‌നാമില്‍ നടന്ന രണ്ടാം ഉച്ചകോടിയില്‍ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കില്‍ യു.എസ് അംഗീകരിച്ചില്ല. കഴിഞ്ഞ മാസം ഉ.കൊറിയയുടെ കപ്പലുകളെ യു.എസ് പിടിച്ചെടുത്തിരുന്നു. ഉപരോധം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് യു.എസ് വ്യക്തമാക്കിയത്. കപ്പല്‍ തിരിച്ചുനല്‍കാന്‍ ഉ.കൊറിയ ആവശ്യപ്പെട്ടെങ്കിലും യു.എസ് ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."