രാഷ്ട്രീയം തമ്മില്‍ തല്ലാനുള്ളതല്ല: കെ.കെ ശൈലജ
തളിപ്പറമ്പ്: രാഷ്ട്രീയം തമ്മില്‍തല്ലാനുള്ളതല്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കേരള പൊലിസ് അസോസിയേഷന്‍ കെ.എ.പി നാല് ജില്ലാ സമ്മേളനം ധര്‍മ്മശാല കെ.എ.പി ക്യാംപില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനും രാഷ്ട്രീയം അനിവാര്യമാണ്. രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ് രാഷ്ട്രീയം എന്ന ബോധം പൊതുസമൂഹത്തിന് ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.പി രാജീവന്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കും കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ ഹിന്ദി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ എം വൃന്ദക്കും സത്യസന്ധതയിലൂടെ ക്യാംപിന്റെ അഭിമാനമായ ഹവീല്‍ദാര്‍ കെ.കെ ശ്രീധരനെയും അനുമോദിച്ചു. ജയിംസ് മാത്യു എം.എല്‍.എ, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്യാമള ടീച്ചര്‍, കെ.പി ഫിലിപ്പ് ഐ.പി.എസ്, സി.എം സുധീര്‍കുമാര്‍, ഡോ. സിബി, സി.ടി ബാബുരാജ്, ടി.ബാബു, ഷൈബേഷ്, കെ.വി ശിവരാജന്‍ സംസാരിച്ചു. ബറ്റാലിയനില്‍ മുടങ്ങികിടക്കുന്ന എല്ലാ തസ്തികകളിലേക്കുമുള്ള പ്രമോഷനുകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയവും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."