വിധി വന്ന വഴി
1528: മുഗള്‍ ചക്രവര്‍ത്തി ബാബറുടെ കീഴില്‍ അവധ് ഗവര്‍ണറായിരുന്ന മീര്‍ ബാഖി ബാബരി മസ്ജിദ് നിര്‍മിച്ചു.
1853: രാമക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ആരോപിച്ച് നിര്‍മോഹി അഖാഡ എന്ന ഹൈന്ദവവിഭാഗം കോടതിയെ സമീപിച്ചു.
1853: അയോധ്യയില്‍ വിവിധ ഭാഗങ്ങളില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷം.
1905: ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ എച്ച്.ആര്‍ നെവില്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് റിപ്പോര്‍ട്ട് നല്‍കുന്നു.
1934: തീവ്രഹിന്ദുസംഘടനകള്‍ പള്ളിക്കുനേരെ ആക്രമണമഴിച്ചുവിടുന്നു. ഇതില്‍ പള്ളിയുടെ മിനാരത്തിനും മറ്റും കേടുപാട് വന്നു. പ്രദേശത്തെ ഹിന്ദുക്കള്‍ക്കു കൂട്ടപ്പിഴ ചുമത്തിയ ബ്രിട്ടീഷ് സര്‍ക്കാര്‍ പള്ളി സര്‍ക്കാര്‍ ചെലവില്‍ അറ്റുകുറ്റപ്പണി ചെയ്തു.
1949: പള്ളിക്കുള്ളില്‍ അതിക്രമിച്ചുകയറിയ സംഘം ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചു. ഇതോടെ പള്ളിയില്‍ പ്രവേശിക്കുന്നതിന് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വിലക്ക്. പള്ളി പൂട്ടിയിട്ടു. പള്ളി റസീവര്‍ ഭരണത്തിനു കീഴിലായി.
1950: വിഗ്രഹ ദര്‍ശനത്തിനും ആരാധനയ്ക്കും അനുകൂലമായി വിധി.
1961: പള്ളിയില്‍നിന്ന് വിഗ്രഹം നീക്കം ചെയ്യണമെന്നും ഉടമസ്ഥാവകാശം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് സുന്നി വഖ്ഫ് ബോര്‍ഡ് നിയമയുദ്ധം തുടങ്ങി.
1985: പള്ളിയുടെ പരിസരം ഉപയോഗിക്കാന്‍ ഹിന്ദുപുരോഹിതര്‍ക്ക് പ്രാദേശിക കോടതിയുടെ അനുമതി.
1986: പള്ളിയുടെ പൂട്ടുകള്‍ തുറന്ന് ഹൈന്ദവര്‍ക്കു ദര്‍ശനത്തിന് അനുമതി.
1989: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മാത്രം മുന്‍പ് പള്ളി നിലനിന്നിരുന്ന സ്ഥലത്ത് ശിലാന്യാസത്തിന് രാജീവ്ഗാന്ധി സര്‍ക്കാര്‍ അനുമതി നല്‍കി.
1990: രാമക്ഷേത്ര നിര്‍മാണം ലക്ഷ്യംവച്ച് ബി.ജെ.പി അധ്യക്ഷനായിരുന്ന എല്‍.കെ അദ്വാനി രഥയാത്ര തുടങ്ങി. യാത്ര പിന്നിട്ട മിക്ക സ്ഥലത്തും വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെട്ടു. അദ്വാനിയെ ബിഹാറില്‍ ലാലുപ്രസാദ് യാദവ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു.
1992 നവംബര്‍ 23: ഭരണഘടനയും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്തു നടപടി സ്വീകരിക്കുന്നതിനും ദേശീയോദ്ഗ്രഥന കൗണ്‍സില്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് സമ്മതം നല്‍കി. പള്ളി സംരക്ഷിക്കുമെന്ന് റാവു രാജ്യത്തിന് ഉറപ്പും നല്‍കി.
1992 ഡിസംബര്‍ 6: അയോധ്യയില്‍ തമ്പടിച്ച ലക്ഷക്കണക്കിന് വരുന്ന കര്‍സേവകര്‍ പള്ളി തകര്‍ത്തു. രാജ്യമെങ്ങും സംഘര്‍ഷം.
1992 ഡിസംബര്‍ 10: ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റങ്ദള്‍, ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ് എന്നീ സംഘടനകളെ നിരോധിച്ചു.
1992 ഡിസംബര്‍ 16: ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രം എം.എസ് ലിബര്‍ഹാനെ നിയമിച്ചു.
1993 ഏപ്രില്‍ 3: ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കാന്‍ കേന്ദ്രം നിയമം പാസാക്കി.
1993 നിയമം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ വിവിധ ഹരജികള്‍. നിലവിലുള്ള വിവിധ ഹരജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റുന്നു.
1993 ഒക്ടോബര്‍ : ഉന്നത ബി.ജെ.പി, ശിവസേന, നേതാക്കള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റമുള്‍പ്പെടെ ചുമത്തി സി.ബി.ഐ കേസ്. രണ്ട് എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തില്‍ പൊതു കുറ്റപത്രം. കുറ്റപത്രത്തില്‍ മൊത്തം 49 പേര്‍.
1994 ഓഗസ്റ്റ് 27: കുറ്റപത്രത്തില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സ്‌പെഷല്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്.
2001 മെയ് 4: കേസില്‍നിന്ന് അന്നത്തെ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി, ബാല്‍താക്കറെ, എല്‍.കെ അദ്വാനി മുരളി മനോഹര്‍ ജോഷി ഉമാഭാരതി എന്നിവരടക്കം 21 പേരെ സെഷന്‍സ് കോടതി ഒഴിവാക്കി. ബാക്കി 26 പേര്‍ക്കെതിരേ തുടര്‍ നടപടിക്ക് നിര്‍ദേശം.
2009 ജൂണ്‍ 30: ബാബരി മസ്ജിദ് തകര്‍ത്തതിന് എ.ബി വാജ്‌പേയിയും അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഉത്തരവാദികളാണെന്ന് ലബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി.
2010 സെപ്റ്റംബര്‍ 30: ബാബരി ഭൂമി മൂന്നായി വിഭജിക്കാന്‍ ഹൈക്കോടതി വിധിച്ചു.
2011 മെയ് 9: തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
2017 ഏപ്രില്‍ 19: അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 13 പേര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാന്‍ കോടതി നിര്‍ദേശം.
2019 ഓഗസ്റ്റ് 06: ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം ആരംഭിച്ചു.
2019 നവംബര്‍: 9 മണിക്ക് സുപ്രീം കോടതി അയോധ്യ പ്രശ്‌നത്തില്‍ വിധി പറയുകയുകയുണ്ടായി. ബാബരി ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് പൂര്‍ണമായും വിട്ടുകൊടുക്കാന്‍ കോടതി വിധിച്ചു. ബാബരി ഭൂമിക്ക് പുറത്ത് അയോധ്യയില്‍ അഞ്ച് ഏക്കര്‍ മസ്ജിദ് നിര്‍മാണത്തിന് കൊടുക്കാനും വിധിച്ചു.
2020 സെപ്റ്റംബര്‍: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞു. മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാര്‍ അല്ലെന്ന് കോടതി വിധിച്ചു. എല്ലാ പ്രതികളേയും കോടതി വെറുതേ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."