പൊന്നാനി മോഡല്‍ തുറമുഖ മണല്‍ ശുദ്ധീകരണം തുടങ്ങി ആദ്യദിനം സംഭരിച്ചത് 40 ടണ്‍ മണല്‍
പൊന്നാനി: പൊന്നാനി തുറമുഖ മണലെടുപ്പ് ട്രയല്‍ റണ്‍ തുടങ്ങി. ആദ്യദിനം സംഭരിച്ചത് 40 ടണ്‍ മണല്‍. ശുദ്ധമായ മണല്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താവിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. പൊന്നാനി തുറമുഖത്ത് നിന്ന് ശേഖരിക്കുന്ന മണല്‍ കുറ്റിപ്പുറത്തെ കിന്‍ഫ്ര പാര്‍ക്കില്‍ സജീകരിച്ച ശുദ്ധീകരണ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം ന്യായവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
ഇതിന് മുന്നോടിയായാണ് മണല്‍ ഖനനത്തിന്റെ ട്രയല്‍റണ്‍ ആരംഭിച്ചത്. പൊന്നാനി തുറമുഖത്ത് നിന്നും സംഭരിച്ച 40 ടണ്‍ മണലാണ് കുറ്റിപ്പുറത്തെ ശുദ്ധീകരണ ശാലയിലെത്തിച്ചത്. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ രണ്ടായിരത്തോളംപേര്‍ക്ക് തൊഴില്‍ ലഭ്യമാകും. മണല്‍ എടുത്ത് മാറ്റുമ്പോള്‍ തുറമുഖ വകുപ്പിന് ചെലവില്ലാതെ നിശ്ചിത തുക വരുമാനം ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി. തുറമുഖങ്ങളിലെ മാന്വല്‍ ഡ്രഡ്ജിങ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
സുതാര്യമായ രീതിയില്‍ മുന്‍കാല മണല്‍ തൊഴിലാളികള്‍ക്ക് പ്രാമുഖ്യം നല്കി തദ്ദേശ സ്വയംഭരണ സ്ഥാപനം ശേഖരിച്ച് തുറമുഖ വകുപ്പിനാണ് കൈമാറുന്നത്. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും തുറമുഖ വകുപ്പ് തന്നെ വരുമാന വിഹിതം നിശ്ചയിക്കും.
ശുദ്ധീകരിച്ച മണല്‍ വില്പന നടത്തുന്നതും ഉപഭോക്താക്കളെ നിശ്ചയിക്കുന്നതും തുറമുഖ വകുപ്പ് തന്നെയാണ്.
തുറമുഖ വകുപ്പിന്റെ ംം.ുീൃശേിളീ.രറശ.േീൃഴ എന്ന വെബ്സൈറ്റ് വഴി സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലാണ് മണല്‍ വില്പന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."