HOME
DETAILS
MAL
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഓട്ടോക്ലേവ് യന്ത്രം സ്ഥാപിക്കും: എം.എല്‍.എ
backup
July 23 2016 | 21:07 PM
ഉപകരണങ്ങള്‍ അണുവിമുക്തമാക്കാന്‍ സാധിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു
തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അടിയന്തിരമായി ഓട്ടോക്ലേവ് യന്ത്രം സ്ഥാപിക്കുമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. നിലവിലെ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഓപ്പറേഷന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കാന്‍ സാധിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രി സന്ദര്‍ശിച്ച ഷംസീര്‍ യന്ത്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ഉടന്‍ നടത്തുമെന്ന് ഉറപ്പ് നല്‍കിയത്. മാസത്തില്‍ അഞ്ഞൂറിലേറെ ശസ്ത്രക്രിയകള്‍ ഇവിടെ നടത്താറുണ്ട്.
സൂപ്രണ്ട് ഡോ.രാജാറാം, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.വി.കെ രാജീവ് എന്നിവരുമായി എം.എല്‍.എ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."