HOME
DETAILS

മിസ്റ്റര്‍ സന്തോഷ് നായര്‍, നിങ്ങളല്ല, ഞാനായിരുന്നു അഷിതയ്ക്കു സഹോദരന്‍: നിങ്ങള്‍ ദുരന്തമായിരുന്നു, ചുള്ളിക്കാട്

  
backup
May 17 2019 | 14:05 PM

ashithas-brother-statements-againist-chullikkad

കൊച്ചി: അന്തരിച്ച എഴുത്തുകാരി അഷിതയുടെ അഭിമുഖത്തെക്കുറിച്ച് രംഗത്തെത്തിയ സഹോദരന്റെ പ്രതികരണത്തിനെതിരെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അതിരൂക്ഷമായ ഭാഷയിലാണ് ചുള്ളിക്കാട് അഷിതയുടെ സഹോദരന്‍ സന്തോഷ് നായരുടെതായി പ്രസിദ്ധീകരിച്ച കത്തിനെപ്പറ്റി പ്രതികരിച്ചിരിക്കുന്നത്. മിസ്റ്റര്‍ സന്തോഷ് നായര്‍, നിങ്ങളല്ല, ഞാനായിരുന്നു അഷിതയ്ക്കു സഹോദരന്‍. നിങ്ങള്‍ അവര്‍ക്ക് ദുരന്തമായിരുന്നുവെന്നും കുറിപ്പിലുണ്ട്. അവര്‍ എഴുതിയ അനുഭവം നേരത്തെ എന്നോട് പങ്കുവെച്ചിട്ടുള്ളതാണ്. അതാണിപ്പോള്‍ പുസ്തകമായത്. എന്നാല്‍ അവര്‍ എന്നോട് പറഞ്ഞ പലതും അതിലില്ല, അതെന്നെക്കൊണ്ട് പറയിക്കരുതെന്നും ചുള്ളിക്കാട് പ്രതികരിച്ചിട്ടുണ്ട്.


കുറിപ്പിന്റെ പൂര്‍ണരൂപം:

മരിച്ചുപോയ കഥാകാരി അഷിതയ്ക്ക് ഭ്രാന്തായിരുന്നു എന്നും, അവരുടെ ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ നുണയാണെന്നും പറഞ്ഞുകൊണ്ട് അഷിതയുടെ സഹോദരന്‍ രംഗത്തുവന്നിരിക്കുന്നു.

മറുപടി പറയാന്‍ ഇന്ന് അഷിത ഇല്ല. 1975 മുതല്‍ എനിക്ക് അഷിതയുമായി സൗഹൃദമുണ്ട്.അഷിത യുടെ വിഷാദമോഹനവും ദീര്‍ഘവുമായ കത്തുകള്‍ എന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടുപോയി. 197982 കാലത്ത് ഞങ്ങള്‍ മഹാരാജാസ് കോളജില്‍ സഹപാഠികളുമായിരുന്നു. അക്കാലത്ത് അപരാഹ്നങ്ങളില്‍ ലൈബ്രറിയിയുടെ അരികിലെ പടവുകളിലിരുന്ന് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിക്കുമായിരുന്നു.

അന്ന് അഷിത എന്നോടു പറഞ്ഞിട്ടുള്ള ഹൃദയഭേദകമായ അനുഭവങ്ങളുടെ സൗമ്യമായ ആവര്‍ത്തനം മാത്രമേയുള്ളൂ ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍. ഭ്രാന്ത് നല്ല ഒരു ഒഴിവുകഴിവാണ് വീട്ടുകാര്‍ക്ക്. മരിച്ചവരെക്കുറിച്ചാകുമ്പോള്‍ എളുപ്പമുണ്ട്. അഷിത എന്നോടു പറഞ്ഞിട്ടുള്ളതും ഗുരുതരവുമായ ചില കാര്യങ്ങളുണ്ട്. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.

മിസ്റ്റര്‍ സന്തോഷ് നായര്‍, നിങ്ങളല്ല, ഞാനായിരുന്നു അഷിതയ്ക്കു സഹോദരന്‍. നിങ്ങള്‍ അവര്‍ക്ക് ദുരന്തമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago