സഹിഷ്ണുതാ സന്ദേശം പകര്‍ന്ന് ഹാദിയ റമദാന് സംഗമം
അല്‍ ഐന്‍: സഹിഷ്ണുതാ വര്‍ഷത്തിന്റെ ഭാഗമായി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഹാദിയയുടെ അല്‍ ഐന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച സഹിഷ്ണുതാ സന്ദേശ പ്രചരണ റമദാന് സംഗമം ശ്രദ്ധേയമായി.
സായിദ് സെന്‍ട്രല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമൂഹത്തിലെ വ്യത്യസ്ത തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
യു.എ.ഇ ഗവണ്മെന്റ് ആവിഷ്കരിച്ച് നടപ്പില്‍ വരുത്തിയ സഹിഷ്ണുതാ സന്ദേശം മുഖ്യ ചര്‍ച്ചയായ സമ്മേളനം യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗം ശൈഖ് സാലിം ബിന്‍ റക്കാദ് അല്‍ അമീരി ഉദ്ഘടനം ചെയ്തു.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായാ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് സ്കൂള്‍ മുഖ്യ രക്ഷാധികാരി സാലിഹ് റാഷിദ് അല്‍ ദാഹിരി, കമ്മ്യൂണിറ്റി പൊലിസ് പ്രതിനിധികള്‍, വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് സംഘടകര്‍ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."