കല്യാണം കഴിക്കാന്‍ സഹായമഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് കത്ത്
ചണ്ഡിഗഡ്: മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങിന് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് തന്റെ കാമുകിയെ വിവാഹം കഴിക്കാന്‍ പ്രധാനമന്ത്രിയുടെ സഹായമഭ്യര്‍ഥിച്ച് കത്തെഴുതിയിരിക്കുന്നത്. നഴ്സായി ജോലിചെയ്യുന്ന തന്റെ കാമുകിയെ വിവാഹം കഴിക്കാന്‍ ഏതു വിധേനെയും സഹായിക്കണമെന്ന് യുവാവ് അഭ്യര്‍ത്ഥിക്കുന്നു. ഇരുവരുടേയും വീടുകളില്‍ സംസാരിച്ച് സമ്മതിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുകയോ ദൂതന്മാരെ അയക്കുകയോ ചെയ്യണമെന്നും കത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ ദിനേനെയെത്തുന്ന നൂറുകണക്കിന് കത്തുകളില്‍ ഒന്നുമാത്രമാണിതെന്നും പൊതുജനങ്ങളുടെ കത്തുകളിലെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുകയും സാധിച്ചുകൊടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓരോ മാസവും 400ഓളം ആവലാതികളാണ് ലഭിക്കുന്നത്, അതിലേറെയും വ്യക്തിപരമായ പരാതികളാണ്. ദിനേനെയെത്തുന്ന അറുപത് ശതമാനത്തോളം പരാതികള്‍ പരിഹരിക്കാനാകുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള വിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."