കെ.എസ്.യു സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 20ന്
കോഴിക്കോട്: പ്ലസ്‌വണ്‍ പ്രവേശനത്തിന് മലബാറില്‍ ആവശ്യമായ സീറ്റ് അനുവദിക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരേ 20ന് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും.
കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 10.30ന് നടക്കുന്ന കണ്‍വന്‍ഷനില്‍ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്ലസ്‌വണ്‍ പ്രവേശനത്തിന് മതിയായ സീറ്റില്ലാത്തതിനാല്‍ അരലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തില്‍ നടപടിയെടുക്കണമെന്ന് വിദ്യാഭ്യസ ഡയരക്ടറെയും വകുപ്പ് മന്ത്രിയെയും നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കും.
ഉത്തരവാദിത്തപ്പെട്ട വിദ്യാഭ്യാസ വിദഗ്ധര്‍ വ്യാജ പി.എച്ച്.ഡി പണം നല്‍കി സ്വന്തമാക്കിയതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രമുഖര്‍ ഇത്തരത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. പരാതികള്‍ തെളിഞ്ഞാല്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോടതിയെയും സര്‍ക്കാരിനെയും സമീപിക്കും. ഇവര്‍ക്കെതിരായ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.ടി നിഹാല്‍, വൈസ് പ്രസിഡന്റുമാരായ സൂരജ്, ജെറില്‍ ബോസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."