HOME
DETAILS
MAL
ഡാമുകള്‍ വരളുന്നു; അടിയന്തര നടപടി വേണമെന്ന് ജലകമ്മിഷന്
backup
May 17 2019 | 17:05 PM
ന്യൂഡല്‍ഹി: കടുത്ത വേനലിനെ തുടര്‍ന്ന് ഡാമുകളില്‍ വെള്ളത്തിന്റെ വിതാനം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് സര്‍ക്കാരുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
നേരത്തെ തമിഴ്നാടിന് നല്കിയ നിര്‍ദേശം ഇന്നലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കൈമാറി. കേന്ദ്ര ജലകമ്മിഷന് അംഗം എസ്.കെ ഹാല്‍ദാര്‍ ആണ് സംസ്ഥാനങ്ങള്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.
സംസ്ഥാനങ്ങളിലെ ജലസംഭരണികളിലെല്ലാം 20 ശതാമാനത്തോളം വെള്ളത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും ജലകമ്മിഷന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."