HOME
DETAILS
MAL
കുറ്റക്കാരനല്ല; പ്രതിയെ വെറുതെവിട്ടു
backup
July 23 2016 | 22:07 PM
മഞ്ചേരി: പീഡനക്കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്നുകണ്ടു മഞ്ചേരി ഒന്നാം അതിവേഗ കോടതി ജഡ്ജി കെ.പി സുധീര്‍ വെറുതെവിട്ടു. തിരൂരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി ചെമ്മലപ്പാറ റിയാസി (24) നെയാണ് വെറുതെവിട്ടത്. വേങ്ങരയില്‍ റിയാസ് ജോലി ചെയ്തിരുന്ന ടെക്സ്റ്റൈല്‍സിലെ നിത്യസന്ദര്‍ശകയായ യുവതിയായിരുന്നു പരാതിക്കാരി.
2013ല്‍ സ്ഥാപനത്തിന്റെ മൂന്നാം നിലയില്‍വച്ചു മറ്റൊരു സെയില്‍സ്മാന്റെ സഹകരണത്തോടെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
മറ്റു സ്ഥലങ്ങളില്‍വച്ചും പീഡിപ്പിച്ചതായും പരാതിയുണ്ടായിരുന്നു. എന്നാല്‍, യുവതിയുടെ വാദങ്ങള്‍ തെളിയിക്കാന്‍ പ്രൊസിക്യൂഷനു സാധിച്ചില്ല. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. പി.പി മുനീര്‍ മഞ്ചേരി, അഡ്വ. പി.പി ആരിഫ് പരപ്പനങ്ങാടി എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."