കേന്ദ്ര സംഘം ജില്ലാ പഞ്ചായത്ത് ഓഫിസ് സന്ദര്‍ശിച്ചു
തിരുവനന്തപുരം: ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം ജില്ലാ പഞ്ചായത്ത് ഓഫിസ് സന്ദര്‍ശിച്ചു. പഞ്ചായത്ത് രാജ് വകുപ്പിലെ ജോയിന്റ് സെക്രട്ടറി ഖുശ്വന്ത് സിങ് സേട്ടിയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരന് നായരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
2016- 17 സാമ്പത്തിക വര്‍ഷം നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും 2018- 19ല്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ആസൂത്രണങ്ങളും സംഘം വിലയിരുത്തി. ഭാവനാസമ്പന്നമായ പദ്ധതികളില്‍ അവര്‍ ആകൃഷ്ടരായി.
വഴിയമ്പലങ്ങള്‍, ഗേള്‍സ് ഫ്രണ്ട്ലി അമിനിറ്റി സെന്റര്‍, ജലശ്രീ, ദിശ, രക്ഷ, വിദ്യാജ്യോതി, പഠനമുറി, ഗ്രീന്‍ മില്‍ക്ക്, മുട്ടക്കോഴിയും കൂട്ടും തുടങ്ങിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
പുതുമ തേടുന്ന പേരിനു പിന്നിലെ നവീന പദ്ധതികള്‍ എന്തെല്ലാമാണെന്ന് അവര്‍ ചോദിച്ചറിഞ്ഞു. പദ്ധതികള്‍ക്കെല്ലാം വ്യക്തമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കി ജാഗ്രതയോടെയുള്ള നിര്‍വഹണത്തില്‍ കേന്ദ്ര സംഘം സന്തുഷ്ടി രേഖപ്പെടുത്തി .
ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരന് നായര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അന്‍വര്‍ ഹുസൈന്, ജൂനിയര്‍ സുപ്രണ്ട് ഗിരീഷ്, ഉദ്യോഗസ്ഥനായ സന്തോഷ് എന്നിവര്‍ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."