HOME
DETAILS

ഹറം; തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  
backup
October 01 2020 | 22:10 PM

%e0%b4%b9%e0%b4%b1%e0%b4%82-%e0%b4%a4%e0%b5%80%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf

ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ മക്കയിലെ ഹറം പള്ളിയിൽ ഉംറ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. മുപ്പത്തി അയ്യായിരത്തോളം പേർ ഇതിനോടകം ഉംറക്ക് രജിസ്റ്റർ ചെയ്തതായി ഹജ്ജ് ഉംറ മന്ത്രലായം അറിയിച്ചു. ഒരിക്കൽ ഉംറ ചെയ്തയാൾക്ക് 14 ദിവസത്തിന് ശേഷം മാത്രമേ രണ്ടാമത്തെ ഉംറക്ക് അനുവാദം നൽകുകയുള്ളൂവെന്നും മന്താലായം വ്യക്തമാക്കി. അടുത്ത ഞായറാഴ്ച മക്കയിൽ ഉംറ തീർത്ഥാടനം പുനരാരംഭിക്കുക. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ ആരോഗ്യമുൻകരുതലുകളാണ് സ്വീകരിച്ചുവരുന്നത്.


അതേ സമയം വിശുദ്ധ ഹറമിലെ മതാഫ് ത്വവാഫ് കർമം നിർവഹിക്കുന്നവർക്കു മാത്രമായി നീക്കിവെക്കാൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശിച്ചു. തീർഥാടകർക്ക് പ്രയാസരഹിതമായി ഉംറ കർമം നിർവഹിക്കാൻ അവസരമൊരുക്കാനും തീർഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനുമാണിത്. വിശുദ്ധ ഹറമിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താൻ മുഴുവൻ മുൻകരുതൽ നടപടികളും ഹറംകാര്യ വകുപ്പ് സ്വീകരിക്കുകയും തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.


ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഹറംകാര്യ വകുപ്പ് വിർച്വൽ ഉംറ പരീക്ഷണം നടത്തി. ഹറംകാര്യ വകുപ്പ് മേധാവിയും ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറിമാരും ഹറംകാര്യ വകുപ്പിനു കീഴിലെ വിവിധ ഏജൻസി മേധാവികളും പങ്കെടുത്ത ചടങ്ങിലാണ് തീർഥാടകർ ഹറമിൽ പ്രവേശിക്കുന്നതും ഉംറ കർമം നിർവഹിക്കുന്നതും ഹറമിൽ നിന്ന് പുറത്തു പോകുന്നതും ഹറമിൽ സേവനമനുഷ്ഠിക്കുന്ന ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവരുടെ പങ്കാളിത്തത്തോടെ വിർച്വൽ രീതിയിൽ പരീക്ഷിച്ചത്.
ഉംറ അനുമതി പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിശുദ്ധ ഹറമിൽ അത്യാധുനിക തെർമൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ വിശുദ്ധ ഹറം ദിവസേന പത്തു തവണ അണുവിമുക്തമാക്കുന്നുണ്ട്. അണുനശീകരണ ജോലികൾക്കായി 450 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഉംറ പുനരാരംഭിക്കുന്നതോടെ ദിവസത്തിൽ 24 മണിക്കൂറും വിശുദ്ധ ഹറം അണുവിമുക്തമാക്കും. ഉപരിതലങ്ങളും നിലങ്ങളും അണുവിമുക്തമാക്കുന്നതിന് 2500 ലിറ്റർ അണുനശീകരണികൾ ഉപയോഗിക്കുന്നു. വിശുദ്ധ ഹറമിന്റെ എല്ലാ ഭാഗങ്ങളിലുമായി 300 ഇടങ്ങളിൽ ഹാന്റ് സാനിറ്റൈസറുകളും സ്ഥാപിച്ചിട്ടുണ്ട്. കാർപറ്റുകൾ അണുവിമുക്തമാക്കുന്നതിന് പ്രത്യേക അണുനശീകരണികളും ലഭ്യമാക്കിയിട്ടുണ്ട്.


മതാഫിൽ നിന്ന് കാർപറ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. ഉംറ തീർഥാടകരെ കഅ്ബാലയത്തിനും ഹജ്‌റുൽ അസ്‌വദിനും സമീപം എത്താൻ അനുവദിക്കില്ല. നിലവിൽ വിശുദ്ധ കഅ്ബാലയത്തിനു ചുറ്റും സ്ഥാപിച്ച ബാരിക്കേഡുകൾക്കു പുറത്താണ് ത്വവാഫ് കർമം നിർവഹിക്കാൻ തീർഥാടകരെ അനുവദിക്കുക. സംസം ബോട്ടിലുകൾ അണുവിമുക്തമാക്കി തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉംറ തീർഥാടകരെ സ്വീകരിക്കാനും ഹറമിൽ പ്രവേശിക്കുന്നതിനുള്ള ഗെയ്റ്റുകളും ഹറമിൽ നിന്ന് പുറത്തു പോകുന്നതിനുള്ള കവാടങ്ങളും നിർണയിക്കുന്നതിനും ആൾക്കൂട്ട നിയന്ത്രണത്തിനും ഹജ്, ഉംറ മന്ത്രാലയവുമായും സുരക്ഷാ വകുപ്പുകളുമായും ഹറംകാര്യ വകുപ്പ് ഏകോപനം നടത്തും.
ആരോഗ്യ പ്രോട്ടോകോളുകൾ പാലിച്ച് ഉംറ തീർഥാടകരെ സ്വീകരിക്കാൻ മീഖാത്തുകൾ സുസജ്ജമായതായി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു.


അതേ സമയം നവംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സഊദിയിലെത്താം. ദിനം പ്രതി ഇരുപതിനായിരം തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ അവസരം ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago