HOME
DETAILS

ഗ്രാമപഞ്ചായത്തിന്റെ കരിങ്കല്ല് കടത്തിയ സംഭവം; വിജിലന്‍സില്‍ പരാതി നല്‍കി

  
backup
September 07 2018 | 04:09 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%b0%e0%b4%bf

പള്ളിക്കല്‍: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കരിങ്കല്ലുകള്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കാര്യക്ഷമമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വിജിലന്‍സില്‍ പരാതി നല്‍കി. കഴിഞ്ഞ നാലിനാണ് സംഭവം നടന്നത്. ഗ്രാമപഞ്ചായത്തംഗമായ സി.പി.എം നേതാവ് ഉള്‍പ്പെടെയുള്ള ചിലരുടെ ഒത്താശയിലാണ് പൊതുമുതല്‍ കടത്തി കൊണ്ട് പോയതെന്നാണ് പരാതിയില്‍ പറയുന്നത്. മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്പി ക്കും മലപ്പുറം ഡി.ഡി.പി ക്കുമാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
ഇതിനിടെ സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടന്നു വരുന്നതായും പരാതിയുണ്ട്. ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡിലെ കുന്നത്ത് പറമ്പ്-മാതാംകുളം റോഡില്‍ നവീകരണം നടത്തുന്നതിനായി നേരത്തെ റോഡിന്റെ ഇരുവശങ്ങളിലായി പാകിയ കരിങ്കല്‍ ബോളറുകള്‍ ഇളക്കി മാറ്റി കൂട്ടിയിട്ടിരുന്നു.
കരിപ്പൂര്‍ ചോലമാട്ടില്‍ സ്വകാര്യ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതിനായി പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള കരിങ്കല്ലുകള്‍ കടത്തി കൊണ്ട് പോകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ പൊലിസെത്തി പ്രവര്‍ത്തി തടയുകയായിരുന്നു. സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടന്ന് വരുന്നതിനിടെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടി യെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി വിജിലന്‍സില്‍ പരാതി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago