നിലമ്പൂരിന്റെ കടബാധ്യത 11 കോടി രൂപ! നഗരസഭയ്ക്കു 11 കോടി രൂപ കടബാധ്യതയെന്ന് വിവരാവകാശ രേഖ
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയ്ക്കു പതിനൊന്നു കോടിയിലധികം രൂപയുടെ കടബാധ്യതയുള്ളതായി വിവരാവകാശ രേഖ. ഇ.എം.എസ് ഭവനപദ്ധതിയിനത്തില്‍ മാത്രം 22,48,136 രൂപയുടെ കടമുണ്ട്.
സമ്പൂര്‍ണ ഭവനപദ്ധതിക്കു കെ.യു.ആര്‍.ഡിഎഫ്.സിയുടെ ലോണിനത്തില്‍ രണ്ടു കോടി പത്തുലക്ഷം, കരാറുകാരുടെ തനതു ഫണ്ടിലെ കുടിശ്ശിക രണ്ടു കോടി നാല്‍പത്തിയൊന്‍പതു ലക്ഷം, വിവാദ പി.ഡബ്ലിയു.ഡി ജോലികളുടെ നാലുകോടി പതിനെട്ടു ലക്ഷം, സ്പില്‍ ഓവറായി രണ്ടു കോടി, ഇതര കടങ്ങള്‍ എന്നിങ്ങനെയാണ് ബാധ്യത. നഗരസഭയുടെ കടം അനുദിനം വര്‍ധിക്കുമ്പോള്‍ പണം ലഭിക്കാത്ത കരാറുകാര്‍ കോടതിയെ സമീപിച്ചുകഴിഞ്ഞു.
18 ശതമാനം പലിശ സഹിതം പണം ലഭിക്കാനാണ് കരാറുകാരുടെ വക്കീല്‍ നോട്ടീസ്. പണമില്ലാത്തതിനാല്‍ പദ്ധതികളും പാതിവഴിയിലാണ്. വിശപ്പുരഹിത നഗരം പദ്ധതി ഇപ്പോള്‍ സി.എച്ച് സെന്ററും ക്രിസ്ത്യന്‍ സഭയുമാണ് നടത്തുന്നത്. സ്‌നേഹപത്തായം, പകല്‍വീട്, വഴികാട്ടി കമ്യൂനിറ്റി കോളജ്, ജ്യോതിര്‍ഗമയ, ഒപ്പത്തിനൊപ്പം, സ്ത്രീധനരഹിത ഗ്രാമം, പ്ലാസ്റ്റിക്‌രഹിത ഗ്രാമം, ആയിരം വീട്, ശിശുസൗഹൃദ നഗരം, ബാലസുരക്ഷ, സദ്ഗമയ, സമീക്ഷ, സൗഖ്യം തുടങ്ങിയ പദ്ധതികളൊക്കെ പാതിവഴിയിലാണ്. നഗരസഭാ കൗണ്‍സിലിലോ പുറത്തോ ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."