ആത്മവിശ്വാസം കരുത്താക്കി കിവികള്‍
അവസാന ലോകകപ്പിലെ റണ്ണേഴ്‌സപ്പായ ന്യൂസിലന്‍ഡ് കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കിരീടം ലക്ഷ്യംവച്ചാണ് എത്തുന്നത്. 2015ലെ ഫൈനലില്‍ ആസ്‌ത്രേലിയയോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടാണ് ആദ്യ ലോകകപ്പ് കിരീടമെന്ന മോഹം പൊലിഞ്ഞത്. ഇത്തവണ കിരീട ഫേവറിറ്റുകളുടെ പട്ടികയില്‍ കിവികള്‍ ഇല്ലെങ്കിലും മികച്ച നിരയുമായിട്ടാണ് അവര്‍ ഇംഗ്ലണ്ടിലെത്തുന്നത്. ആസ്‌ത്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആഥിത്യം വഹിച്ച ടൂര്‍ണമെന്റില്‍ 93,013 കാണികള്‍ക്ക് മുന്‍പിലായിരുന്നു ന്യൂസിലന്‍ഡിന്റെ തോല്‍വി. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീം ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാര്‍ ഉള്‍പ്പെടുന്നു എന്നത് ന്യൂസിലന്‍ഡിനെ മികച്ച ടീമാക്കുന്നു. ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുമാണ് ന്യൂസിലന്‍ഡിന്റെ സ്ഥാനം. 1975 മുതല്‍ ലോകകപ്പ് മാമാങ്കത്തിനായി ന്യൂസിലന്‍ഡ് എത്താറുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സപ്പാണ് ഏറ്റവും മികച്ച നേട്ടം. 11 തവണ ടൂര്‍ണമെന്റില്‍ പങ്കെടുത്തപ്പോള്‍ ഇത് മാത്രമാണ് എടുത്ത് പറയത്തക്ക നേട്ടം. അടുത്ത മാസം ഇംഗ്ലണ്ടില്‍ ഇറങ്ങുമ്പോള്‍ ഈ വര്‍ഷമെങ്കിലും കിരീടം ചുണ്ടോട് ചേര്‍ക്കണം എന്ന ഉറച്ച വിശ്വാസത്തിലാണ് കെയ്‌നും സംഘവും. എല്ലാ കാലവും ആവറേജ് ടീമായിട്ടാണ് ന്യൂസിലന്‍ഡ് എത്താറുള്ളത്. കാര്യമായി ആര്‍ക്കും വെല്ലുവിളി ഉയര്‍ത്താറില്ല. കഴിഞ്ഞവര്‍ഷം ലോകകപ്പില്‍ കിരീടംനേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടവരില്‍ മുന്‍നിരയിലായിരുന്നു കിവീസിന്റെ സ്ഥാനം. നാലുവര്‍ഷം കഴിഞ്ഞ് ലോകകപ്പ് ഇംഗ്ലണ്ട@ിലും വെയ്ല്‍സിലുമെത്തുമ്പോള്‍ ന്യൂസിലന്‍ഡിനെ മികച്ച ടീമായി ആരും പരിഗണിക്കുന്നില്ല. എന്നാല്‍ ആരും ന്യൂസിലന്‍ഡിനെ നിസാരമായി തള്ളിക്കളയാനും തയാറാകുന്നില്ല.
യുവത്വം കരുത്ത്
കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമിന്റെ പ്രധാന കരുത്ത് യുവത്വമെന്നതാണ്. ടീമില്‍ ബഹുഭൂരിഭാഗവും യുവരക്തങ്ങളെയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിലേക്കുള്ള ടീമിനെ ആദ്യം പ്രഖ്യാപിച്ചത് ന്യൂസിലന്‍ഡായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ ഇന്ത്യയോട് സ്വന്തം നാട്ടില്‍ ഏകദിനപരമ്പര അടിയറവ് പറഞ്ഞു. അതിനുശേഷം ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ജയിച്ച് ഫോമിലേക്കുയര്‍ന്നു. ബംഗ്ലാദേശിനെതിരേ നടന്ന ടെസ്റ്റ്, ഏകദിന, ടി20 പരമ്പര തൂത്തുവാരിയായിരുന്നു ന്യൂസിലന്‍ഡ് കരുത്ത് കാണിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവുതെളിയിച്ച നാല് ഓള്‍റൗണ്ട@ര്‍മാരുടെ സാന്നിധ്യമു@് ന്യൂസീലന്‍ഡ് ടീമില്‍. ഗ്രാന്തോമും മണ്‍റോയും നീഷാമും ബാറ്റിങ് ഓള്‍റൗണ്ട@ര്‍മാരാണെങ്കില്‍ സാന്റ്‌നര്‍ ബൗളിങ് ഓള്‍റൗണ്ട@റാണ്. ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന ഇത്തരം താരങ്ങളാണ് ന്യൂസിലന്‍ഡിനെ വ്യത്യസ്തമാക്കുന്നത്.
അനുഭവസമ്പത്ത് ആത്മവിശ്വാസം
യുവ നിരക്ക് മാര്‍ഗ നിര്‍ദേശം നല്‍കാല്‍ കഴിയുന്ന സീനിയര്‍ താരങ്ങളും കിവികളുടെ പട്ടികയിലുണ്ട്.
ഗുപ്ടിലും മണ്‍റോയുമടങ്ങുന്ന ഓപ്പണിങ്‌നിര ന്യൂസിലന്റിന്റെ കരുത്താണ്. ടീം തകരുമ്പോള്‍ എങ്ങനെ പിടിച്ചുനില്‍ക്കാമെന്ന് ഇവരെ കണ്ട് പഠിക്കണം. ടീമിന്റെ രക്ഷകരെന്ന വിളിപ്പേരുണ്ട് ഗുപ്ടിലിനും മണ്‍റോക്കും. ഇരുവരുടെയും കൂട്ടുകെട്ടോടെയാണ് ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് തുടങ്ങുന്നത്. മൂന്നാമനായെത്തുന്ന ക്യാപ്റ്റന്‍ വില്യംസണും നാലാമനായെത്തുന്ന ടെയ്‌ലറും ആപത്ത് സമയത്ത് ടീമിനെ സഹായിക്കാന്‍ കഴിവുള്ളവരാണ്. ഇവരുടെ അനുഭവം കൂടി ചേരുമ്പോള്‍ കിവികള്‍ മികച്ച പ്രതീക്ഷയോടെയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ടെയ്‌ലര്‍. ടോം ലാഥം എന്ന താരവും സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ്.
അവസാന ഓവറുകളില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള ഗ്രാന്തോമിന്റെയും നിഷാമിന്റെയും കഴിവ് ടീമിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് കൂട്ടുകെട്ടാണ് കിവികളുടെ ബൗളിങ് നിരയുടെ കരുത്ത്. ഇരുവരുടെയും പരിചയസമ്പത്ത് ലോകകപ്പില്‍ ടീമിന് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോക്കി ഫെര്‍ഗൂസണും മാറ്റ് ഹെന്റിയും മികച്ച പിന്തുണ നല്‍കുന്നു. ഇഷ് സോധിയും മിച്ചല്‍ സാന്റ്‌നറുമാണ് ടീമിലെ സ്പിന്‍ ബൗളര്‍മാര്‍. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ബൗളിങ്‌നിരയും കിവികള്‍ക്ക് കരുത്ത് പകരും. എന്തായാലും എന്ത് സര്‍പ്രൈസാണ് ഇംഗ്ലണ്ടില്‍ കിവികള്‍ പുറത്തെടുക്കാന്‍ പോകുന്നത് എന്നത് കാത്തിരുന്ന് കാണേണ്ടി വരും.
ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്തോം, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, റോസ് ടെയ്‌ലര്‍, ടോം ലാഥം, ഹെന്റി നിക്കോള്‍സ്, ജിമ്മി നീഷാം, കോളിന്‍ മണ്‍റോ, മിച്ചല്‍ സാന്റ്‌നര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."