മലയോരങ്ങളില്‍ എലിപ്പനിയും ചെള്ളുപനിയും പടരുന്നു
കാട്ടാക്കട:ഗ്രാമീണ മേഖലയില്‍ എലിപ്പനി, ചെള്ളുപനി, ഡെങ്കിപ്പനി എന്നിവ പടരുന്നു. പകര്‍ച്ചവ്യാധികള്‍ പെരുകുമ്പോഴും നേമം ബ്ലോക്കിന് കീഴിലെ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരില്ല.
വിളപ്പില്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളാണ് പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്നത്.
ഇവിടങ്ങളില്‍ 14 ചെള്ളുപനി, 17 ഡങ്കിപ്പനി, 15 പേരില്‍ എലിപ്പനി എന്നിവ സ്ഥിരീകരിച്ചിട്ടുണ്ട്. മലയിന്‍കീഴില്‍ ഒരാള്‍ക്ക് മലമ്പനി ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. രോഗ നിയന്ത്രണത്തിനും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിയോഗിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരില്ലെന്നതാണ് വെല്ലുവിളി. അഞ്ചു വര്‍ഷം മുന്‍പ് ഇതേ സ്ഥിതിയുണ്ടായപ്പോള്‍ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് എല്ലാ പഞ്ചായത്തുകളിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിരുന്നു. ഇവരില്‍ പലരും വിരമിക്കുകയോ, സ്ഥാനക്കയറ്റം കിട്ടി പോവുകയോ ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നേമം ബ്ലോക്കിന് കീഴില്‍ എട്ട് എച്ച്.ഐമാരുണ്ടായിരുന്നിടത്ത് നിലവില്‍ മൂന്നു പേരാണുള്ളത്.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് പുറമേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പൊതുജനങ്ങള്‍ നല്‍കുന്ന പരാതികള്‍ അന്വഷിക്കുക, സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതിക്ക് ശുചിത്വ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, ഹോട്ടലുകളിലെ മായം കണ്ടെത്തല്‍ തുടങ്ങി നിരവധി ചുമതലകളാണ് എച്ച്.ഐമാര്‍ക്കുള്ളത്. നേമം ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളില്‍ മാസങ്ങളായി ഇവയെല്ലാം മുടങ്ങിയ സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."