കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു
തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത കൊടുവള്ളി നഗരസഭ ഇടത് കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാണ് വിട്ടയച്ചത്. കാരാട്ട് ഫൈസലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിയിരുന്നു.
ചോദ്യം ചെയ്യല്‍ നടന്നെങ്കിലും അറസ്റ്റിലേക്ക് പോവുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് കസ്റ്റംസ് നല്കുന്ന വിവരം.സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിന് ലഭിച്ചിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫൈസലിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. .
തുടര്‍ന്ന് ഇന്ന് അറസ്റ്റിനുള്ള സാധ്യതയും പറഞ്ഞിരുന്നുവെങ്കിലും ഉച്ചയോടെ വിട്ടയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."