മോദി രാജ്യത്തെ വരേണ്യവര്‍ഗത്തിന്റെ പ്രധാനമന്ത്രിയെന്ന് അഖിലേഷ് യാദവ്
മിര്‍സാപൂര്‍: നരേന്ദ്രമോദി ഇന്ത്യന്‍ ജനതയുടെ പ്രധാനമന്ത്രിയല്ലെന്നും ഒരു ശതമാനം വരുന്ന വരേണ്യവര്‍ഗത്തിന്റെ പ്രധാനമന്ത്രിയാണെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേവലം അധികാരം പിടിച്ചെടുക്കുക മാത്രമെന്ന ലക്ഷ്യത്തിലുള്ളതല്ല, മറിച്ച് രാജ്യത്തെ രക്ഷിക്കുകയെന്ന ലക്ഷ്യമാണ് അതിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്രമോദിയെ എന്റെയോ നിങ്ങളുടെയോ പ്രധാനമന്ത്രിയെന്ന് വിലയിരുത്താന്‍ ആകില്ല. ഒരു ശതമാനം വരുന്ന വരേണ്യവര്‍ഗത്തിനു മാത്രമാണ് മോദി നിലകൊണ്ടത്. അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഒരു ജോലിയും ചെയ്യാത്ത ആളാണ് മോദി. പരസ്യപ്രചാരണത്തിന് വേണ്ടി മാത്രമാണ് അദ്ദേഹം തന്റെ സ്ഥാനത്തെ ഉപയോഗപ്പെടുത്തിയത്. അദ്ദേഹം അവകാശപ്പെട്ടതിനെല്ലാം എതിരായിട്ടാണ് പ്രവര്‍ത്തിച്ചതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
മിര്‍സാപൂരില്‍ എസ്.പി-ബി.എസ്.പി സംയുക്ത തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ കള്ളത്തരത്തിന്റെയും വെറുപ്പിന്റെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. എന്ത് പറഞ്ഞാലും അതിന് വിപരീതമായാണ് മോദി പ്രവര്‍ത്തിക്കുന്നത്.
കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ അദ്ദേഹം കള്ളപ്പണക്കാരെ രാജ്യത്തിന് പുറത്തേക്ക് കടത്തിവിടുകയാണ് ചെയ്തത്. അഞ്ചുവര്‍ഷത്തെ ബി.ജെ.പി ഭരണത്തിന്റെ നേട്ടം 35 ലക്ഷം കോടിയില്‍ നിന്ന് 70 ലക്ഷം കോടിയിലേക്ക് ഇന്ത്യയുടെ കടം വര്‍ധിച്ചുവെന്നതാണ്.
കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവന്നത് പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വീതിച്ചു നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒരു വിഭാഗം ജനങ്ങള്‍ മാത്രം വലിയ പണക്കാരായി മാറുകയാണ് ചെയ്തത്.
നിരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ്മല്യ തുടങ്ങിയവര്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ടതിന് ഉത്തരവാദി മോദി തന്നെയാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."