തെരഞ്ഞെടുപ്പ് പ്രചാരണം: മോദി പറന്നത് 1.5 ലക്ഷം കി.മീ, 142 റാലികളില്‍ പങ്കെടുത്തു
ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറന്നത് 1.5 ലക്ഷം കിലോ മീറ്റര്‍. 142 റാലികളിലാണ് സംബന്ധിച്ചതെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു.
46 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പോലും മോദി തളരാതെ പ്രകടനം നടത്തിയെന്നും അമിത്ഷാ അഭനന്ദിച്ചു.
'സ്വാതന്ത്ര്യത്തിനു ശേഷം, ഏറ്റവും കഠിനവും വിശാലവുമായ പ്രചാരണമാണ് മോദി നടത്തിയത്'- അമിത്ഷാ പറഞ്ഞു. വെള്ളിയാഴ്ച മോദിക്കൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്.
മാര്‍ച്ച് 28ന് മീററ്റില്‍ നിന്ന് പ്രചാരണത്തിന് തുടക്കം കുറിച്ചു. 142 പൊതു റാലികളെ മോദി അഭിസംബോധന ചെയ്തു. നാലു റോഡ് ഷോകള്‍ നടത്തി. ഇതിലൂടെ നേരിട്ട് അദ്ദേഹം 1.5 കോടി ജനങ്ങളുമായി സംബോധന നടത്തിയെന്നും അമിത്ഷാ പറഞ്ഞു.
താന്‍ 1.58 ലക്ഷം കിലോ മീറ്റര്‍ സഞ്ചരിച്ചുവെന്നും 312 ലോക്സഭാ മണ്ഡലങ്ങളിലായി 18 റോഡ് ഷോകളിലും 161 പൊതു യോഗങ്ങളിലും സംബന്ധിച്ചുവെന്നും അമിത്ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."