പരാതിയില്‍ കേസെടുത്തില്ല: മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ മുപ്പത്തിമൂന്നുകാരിയായ ദലിത് യുവതി ആത്മഹത്യ ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് പേര് ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത യുവതിയെ വെള്ളിയാഴ്ച നര്‍സിങ്പൂര്‍ ജില്ലയിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കിയിട്ടും പൊലിസ് കേസെടുക്കാത്തതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കേസെടുക്കുന്നതിന് പകരം പരാതി നല്‍കാനെത്തിയ യുവതിയുടെ ഭര്‍ത്താവിനേയും ബന്ധുക്കളേയും പൊലിസ് ഔട്ട്പോസ്റ്റില്‍ തന്നെ തടഞ്ഞുവെച്ചുവെന്നും അടുത്ത ദിവസമാണ് ഇവരെ വിട്ടയച്ചതെന്നും ബന്ധു ആരോപിച്ചു. സംഭവം ഏറെ വിവാദമായതോടെ യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.ഒരാളെ ഇനിയും പിടികൂടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."