HOME
DETAILS
MAL
കെ.എസ്.ടി.എ ഡി.ഡി.ഇ ഒഫിസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
backup
July 23 2016 | 23:07 PM
പാലക്കാട്: വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കരുത്ത് പകരുക, പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക തുടങ്ങി 41 ആവശ്യങ്ങളുന്നയിച്ച് ഡിഡിഇ ഒഫിസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മാര്‍ച്ച് സിവില്‍ സ്റ്റേഷന് പരിസരത്തുനിന്ന് ആരംഭിച്ച് കോട്ടമൈതാനം ആശുപത്രി ജംഗ്ഷന്, സുല്‍ത്താന്‍പേട്ട വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. എം.ബി.രാജേഷ് എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.കെ.വിജയന് അദ്ധ്യക്ഷനായി. കെ.എ.ശിവദാസന്‍ സ്വാഗതവും എം.ആര്.മഹേഷ് കുമാര്‍ നന്ദിയും പറഞ്ഞു. പി.ഡി.ശ്രീദേവി, കെ.അച്യുതന്‍കുട്ടി, എം.ജി.നിമല്‍കുമാര്‍, എം.കെ.നൗഷാദലി, രമണി, എം.ആര്.മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."