കരിങ്കുറ്റി ഗ്രന്ഥശാലയും പ്രളയം കവര്‍ന്നു
കല്‍പ്പറ്റ: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം ജില്ലയെ മുക്കി കളഞ്ഞപ്പോള്‍ മണിയങ്കോട് കരിങ്കുറ്റിയിലെ ഗ്രാമം ഗ്രന്ഥശാലയ്ക്കും വലിയ നഷ്ടമുണ്ടായി കരിങ്കുറ്റിയിലെ ഗ്രന്ഥ ശാലയ്ക്കുള്ളില്‍ വെള്ളം കയറിയതോടെ 600 പുസ്തകങ്ങള്‍ നശിച്ചു. ഓഗസ്റ്റ് എട്ട് മുതല്‍ പതിനഞ്ച് വരെയുണ്ടായ പ്രളയത്തില്‍ ദിവസങ്ങളോളമാണ് ഗ്രന്ഥശാലയില്‍ വെള്ളം കയറിയത്.
ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ ഭൂരിഭാഗവും നശിച്ചു. മഴ മാറി പുസ്തകങ്ങള്‍ ഉണക്കിയെടുക്കാന്‍ ശ്രമിചെങ്കിലും വിജയിച്ചില്ല.പ്രദേശത്തെ 20 ഓളം ചെറുപ്പക്കാര്‍ ചേര്‍ന്ന് 2015 ലാണ് ഗ്രാമം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിനും ഗ്രന്ഥശാലക്കും രൂപം നല്‍കിയത്.
2016ല്‍ 800 പുസ്തകങ്ങള്‍ വില കൊടുത്ത് വാങ്ങി ഗ്രന്ഥശാല പ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തെ വിദ്യാര്‍ഥികളും ഗ്രന്ഥശാലയിലെ അംഗങ്ങളായി വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പ്രദേശവാസികളുടെ ഒത്തുചേരലിന്റെ കേന്ദ്രമായിരുന്നു.
സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയ നാല് സെന്റ് ഭൂമിയില്‍ താല്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
സമീപത്ത് നൂറ് മീറ്റര്‍ മാറി പുഴയാണ് വെള്ളം ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് ഒരു മീറ്ററോളം ഉയരത്തിലാണ് ഷെഡ് നിര്‍മിച്ചത്. എന്നാല്‍ അപ്രതീക്ഷിത പ്രളയം ഗ്രന്ഥശാലയെ ആകെ വെള്ളത്തില്‍ മുക്കി.
പുസ്തകം നഞ്ഞ് നശിച്ചതോടെ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ വലിയ വിഷമത്തിലാണ്. ആയിരം പുസ്തകങ്ങള്‍ തികച്ച് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കുകയായിരുന്നു യുവാക്കളുടെ സ്വപ്നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."