പുനരധിവാസ ധന സമാഹരണം ജന പങ്കാളിത്തത്തോടെയാകണം: മന്ത്രി
കല്‍പ്പറ്റ: പ്രളയാനന്തര പുനരധിവാസ ധനസമാഹരണം ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന എം.എല്‍.എ.മാര്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ധന സമാഹരണത്തിന് ലഭ്യമായ എല്ലാ സ്രോതസ്സും ഉപയോഗിക്കണം. വീടുകള്‍ നിര്‍മിക്കുന്നതിന് സ്ഥലം ലഭിക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സ്ഥലം ലഭിക്കുന്നതിനും ധനസമാഹരണത്തിനും വ്യവസായികള്‍, സ്ഥാപന മേധാവികള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ പ്രാദേശീക നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവരുടെ യോഗം നാളെ പഞ്ചായത്ത് തലത്തില്‍ വിളിക്കണം.
കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ്. ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ ധനസമാഹരണ സന്ദേശം 9, 10 തിയതികളില്‍ എല്ലാ വീടുകളിലും എത്തിക്കണം. 13 നകം പഞ്ചായത്ത് അംഗം, ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍, കുടുംബശ്രീ പ്രവര്‍കത്തക എന്നിവരുടെ സംഘം പണം സമാഹരിക്കും. 16ന് രാവിലെ 10ന് എം.പിയും എം.എല്‍.എമാരും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും പങ്കെടുക്കുന്ന പൊതുയോഗത്തില്‍ മാനന്തവാടി നിയോജക മണ്ഡലത്തിലേത് മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ തുക ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് ഏറ്റുവാങ്ങും. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലേത് ഉച്ചക്ക് രണ്ടിന് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളിലും, കല്‍പ്പറ്റ മണ്ഡലത്തിലേത് വൈകിട്ട് നാലിന് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ ഏറ്റുവാങ്ങും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, എ.ഡി.എം. കെ. അജീഷ്, ഫിനാന്‍സ് ഓഫിസര്‍ എ.കെ ദിനേശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."