പ്രളയം: തപാല്‍ വകുപ്പിലും ക്ഷാമം
കൊടകര: പ്രളയം മൂലം തപാല്‍ സ്റ്റാമ്പുകള്‍, ഇന്‍ലന്റുകള്‍, തപാല്‍ കാര്‍ഡുകള്‍ തുടങ്ങിയവ കൊടകര പുതുക്കാട് മേഖലകളില്‍ കിട്ടാക്കനിയാവുന്നു. കൊടകര, പുതുക്കാട്, പാഡി പോസ്റ്റ് ഓഫിസുകളില്‍ ഇവ കിട്ടാതായിട്ട് രണ്ടു മൂന്നു ദിവസങ്ങളായി.
വരന്തരപ്പിള്ളി, അളഗപ്പ നഗര്‍ പോസ്റ്റ് ഓഫിസുകളില്‍ നാമമാത്രമായി ഇവ ലഭ്യമാക്കുന്നുണ്ട്. പ്രളയത്തിന് മുമ്പേ തന്നെ ഉണ്ടായിരുന്ന നീക്കിയിരിപ്പിന്റെ ബാക്കിയാണ് ഇവ. ചാലക്കുടി പോസ്റ്റ് ഓഫിസില്‍ നിന്നാണ് ഇവര്‍ക്കുള്ള തപാല്‍ സ്റ്റാമ്പുകള്‍, തപാല്‍ കവറുകള്‍, ഇന്‍ലന്റുകള്‍, കാര്‍ഡുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നത്. എന്നാല്‍ പ്രളയത്തില്‍ ഏതാണ്ട് 10 ലക്ഷത്തോളം രൂപയുടെ സ്റ്റാമ്പുകളും മറ്റും ചാലക്കുടിയില്‍ നഞ്ഞു നശിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്.
നശിക്കാതെ ശേഷിച്ചവ പല പോസ്റ്റ് ഓഫിസുകള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു. ഇതാണത്രേ ഇവയുടെ ലഭ്യതയെ ബാധിച്ചത്. കൊച്ചിയിലുള്ള കേരള സര്‍ക്കിള്‍ സ്റ്റാമ്പ് ഡിപ്പോയില്‍ നിന്നാണ് ഇവിടേക്ക് ആവശ്യമായ സ്റ്റോക്ക് വരുന്നത്. സ്റ്റാമ്പുകളുടെയും മറ്റും വിതരണം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തുടങ്ങുമെന്ന് ചാലക്കുടി പോസ്റ്റ് ഓഫിസ് അതികൃതര്‍ അറിയിച്ചു. പല പോസ്റ്റ് ഓഫിസുകളിലും സ്റ്റാമ്പ് പോലുള്ള പോസ്റ്റല്‍ ഉല്‍പന്നങ്ങള്‍ കിട്ടാനില്ലെന്ന വിവരം ബുധനാഴ്ച്ചയാണ് തന്റെ ശ്രദ്ധയില്‍ പെട്ടതെന്നും ഇവ ഉടന്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇരിഞ്ഞാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് വി.വി രാമന്‍ പറഞ്ഞു. ബന്ധപ്പെട്ട ഓഫിസുകള്‍ക്ക് ഈ വിഷയത്തില്‍ നിര്‍ദേശം നല്‍കിയതായും സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."