HOME
DETAILS

ദുരിതാശ്വാസ ക്യാംപുകളിലേക്കുളള ഭക്ഷണ സാധനങ്ങള്‍ ഉറപ്പു വരുത്തും

  
backup
September 07 2018 | 08:09 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf-20

തൃശൂര്‍: ജില്ലയില്‍ നിലവിലുളള ദുരിതാശ്വാസ ക്യാംപുകള്‍ക്ക് രണ്ടാഴ്ചത്തേക്ക് ആവശ്യമുളള ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി അവശ്യവസ്തുക്കളുടെ കണക്കെടുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ടി.വി അനുപമ നിര്‍ദേശം നല്‍കി.
സ്ഥിരം ക്യാംപുകളിലേക്ക് അവശ്യ വസ്തുക്കളുടെ വിതരണം അവലോകനം ചെയ്യുന്നതിന് വിളിച്ച് ചേര്‍ത്ത ഉദ്യോഗസ്ഥ യോഗത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം. ഉരുള്‍പൊട്ടല്‍ ഭീഷണി മൂലം വാസസ്ഥലത്തേക്ക് തിരിച്ചു പോകാന്‍ ആനക്കയം ക്യാംപിലെ 19 കുടുംബങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ അവരുടെ വാസസ്ഥലങ്ങളുടെ ഭൂസ്ഥിതി ജിയോളജിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിന് ആവശ്യത്തിന് സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയ സാഹചര്യത്തില്‍ പട്ടികജാതി കോളനികളെ കൂടി മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സാധനങ്ങള്‍ നല്‍കും. സ്റ്റോക്കുളള ഗ്യാസ് സ്റ്റൗവുകളില്‍ ആയിരം എണ്ണം സാമൂഹ്യനീതി ഓഫിസര്‍ക്ക് അംഗനവാടികള്‍ക്കായി കൈമാറും.
പ്രളയത്തില്‍ പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്കും സ്റ്റൗ നല്‍കും. സ്റ്റോക്കിലെ 100 സീലിങ് ഫാനുകള്‍ ദുരിതബാധിത പ്രദേശങ്ങളിലെ അത്യാവശ്യക്കാരുടെ കണക്കെടുത്ത് ആനുപാതികമായി വിതരണം ചെയ്യും. കാര്‍പെറ്റുകളും പായകളും അങ്കണവാടികള്‍ക്ക് ലഭ്യമാക്കും. ഡ്രൈഫ്രൂട്ടുകളുടെ വിതരണത്തിന് ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസറെയും ട്രൈബല്‍ ഓഫിസറെയും ചുമതലപ്പെടുത്തി. പ്രളയബാധിത പ്രദേശത്തെ സ്‌കൂളുകള്‍, ട്രൈബല്‍ കോളനികള്‍, അങ്കണവാടികള്‍ എന്നിവ വഴിയാവും ഇവ വിതരണം ചെയ്യുക. പ്രളയബാധിത പ്രാദേശങ്ങളിലേക്കാവശ്യമായ 260 വീല്‍ ചെയറുകളുടെ കാര്യം സ്‌പോണ്‍സര്‍മാരുമായി സംസാരിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍ ചെയ്ത ടോണ്‍ഡ് മില്‍ക്ക് ഐ.സി.ഡി.എസ് ഓഫിസര്‍ നേരിട്ട് സ്വീകരിച്ച് അങ്കണവാടികള്‍ വഴി വിതരണം ചെയ്യണം. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാ സപ്ലൈ ഓഫിസര്‍ നടപടി സ്വീകരിക്കണം.
ലഭ്യമായ കുപ്പിവെളളത്തില്‍ ഒരു ഭാഗം സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ആലപ്പുഴയിലെ ദുരിതബാധിതര്‍ക്ക് നല്‍കും. ആവശ്യപ്പെട്ടതനുസരിച്ച് ചാലക്കുടി ഡിവൈന്‍, മുല്ലശ്ശേരി ഇടയഞ്ചിറ എന്നിവിടങ്ങളിലും അതത് തഹസില്‍ദാര്‍മാര്‍ വഴി കുടിവെളളം നല്‍കും. ദുരിതബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ക്കാവശ്യമായ സാധനങ്ങള്‍ നല്‍കുന്നതിന് ധാരാളം സ്‌പോണ്‍സര്‍മാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. സാധനങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അവ നല്‍കും. 20 കംപ്യൂട്ടുറുകള്‍ നല്‍കുമെന്ന് ഒരു ഏജന്‍സി സമ്മതിച്ചതായും അത്യാവശ്യമുളള സ്ഥലങ്ങളില്‍ അവ നല്‍കാവുന്നതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്‌കൂളുകള്‍ക്ക് ആവശ്യമുളള സാധനങ്ങളുടെ പട്ടിക തയാറാക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുന്‍ഗണന നല്‍കണം. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കെ.എസ് കൃപകുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ സിന്ധു പരമേശ്, ചാലക്കുടി പട്ടികവര്‍ഗ വികസന ഓഫിസര്‍ ഇ.ആര്‍ സന്തോഷ് കുമാര്‍, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ ചിത്രലേഖ, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ എസ് സുലക്ഷണ, ജില്ലാ മണ്ണ് സംരക്ഷണ ഓഫുസര്‍ പി.ഡി സിന്ധു പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago