ചവറംമൂഴി പുഴക്ക് കുറുകെ പാലം; ആവശ്യത്തിലുറച്ച് നാട്ടുകാര്‍
കുറ്റ്യാടി: മരുതോങ്കര, ചക്കിട്ടപാറ, ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി പുഴയുടെ ഭാഗമായ ചവറംമൂഴി പുഴക്കു കുറുകെ പാലം വേണമെന്ന ആവശ്യം ശകതമാവുന്നു.
കിഴക്കന്‍ മലയോര പ്രദേശങ്ങളുടെ വികസന കുതിപ്പിന് ഏറെ സഹായകമാവുന്ന പാലം യാഥാര്‍ഥ്യമാക്കണമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ്.
നിലവില്‍ മൂന്നു പഞ്ചായത്തുകളിലെയും ജനങ്ങള്‍ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ചവറമുഴി പുഴക്കു കുറുകെ പാലം വന്നാല്‍ വയനാട്, മൈസൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള ചരക്കുവാഹനങ്ങള്‍ക്കും ചെറുവാഹനങ്ങള്‍ക്കും എളുപ്പത്തില്‍ പേരാമ്പ്ര വഴി കോഴിക്കോട്ടേക്കും മറ്റും എത്താന്‍ കഴിയും.
പുറമെ കൂരാച്ചുണ്ട്, പെരുവണ്ണാമുഴി, കക്കയം ഭാഗങ്ങളിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. മൂന്നു പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര ഗവ. കോളജ് എന്നിവിടങ്ങളിലുള്ള വിദ്യാര്‍ഥികള്‍ കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞാണ് എത്തിപ്പെടുന്നത്. നിലവില്‍ ചവറംമൂഴി പുഴക്കു കുറുകെയുള്ള കുറ്റ്യാടി ഇറിഗേഷന്‍ കനാലിന്റെ നീര്‍പ്പാലത്തിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. വീതിക്കുറവുള്ള പാ ലത്തിലൂടെ ചരക്കുവാഹനങ്ങള്‍ കടന്നു പോകുന്നത് സുരക്ഷയെ ബാധിക്കുന്നുണ്ട്.
മരുതോങ്കരയിലെ വിവിധ കരിങ്കല്‍ ക്വാറികളില്‍ നിന്നുള്ള ഭാരം കയറ്റിയ ടിപ്പര്‍ലോറികളും മറ്റും നീര്‍പ്പാലത്തിലൂടെ കടന്നുപോകുന്നത് അപകടഭീഷണി ഉയര്‍ത്തിയതിനാല്‍ പാലത്തില്‍ കമ്പിവേലി സ്ഥാപിച്ച് തടഞ്ഞിരിക്കുകയാണ്.
ചവറംമൂഴി പാലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മൂന്നു പഞ്ചായത്തുകളിലെയും പ്രസിഡന്റുമാര്‍ ചേര്‍ന്ന് ബഹുജന കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കുകയും വകുപ്പ് മന്ത്രിയുള്‍പ്പെടെ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്.
മലയോര മേഖലയുടെ സമഗ്രവികസനത്തിന് സഹായിക്കുന്ന ചവറമുഴി പാലം യാഥാര്‍ഥ്യമാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."