HOME
DETAILS
MAL
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ രക്ഷാബന്ധന് അനുവദിക്കില്ല
backup
October 04 2020 | 01:10 AM
തിരുവനന്തപുരം: രക്ഷാബന്ധന് ചടങ്ങുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍. ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ മേലധികാരികളുടെയും സര്‍ക്കാരിന്റെയും അനുമതി വാങ്ങണമെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഡി.എം.ഇ ഡോ. റംലാ ബീവിയുടെ ഉത്തരവില്‍ പറയുന്നു.
അതേ സമയം, ഉത്തരവിനെതിരെ ബി.ജെ.പി രംഗത്തെത്തി. മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ഡി.എം.ഇ റംലാബീവി ആദ്യം ഊരിമാറ്റേണ്ടതെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന് വിമര്‍ശിച്ചു.
നിരോധിക്കുകയാണെങ്കില്‍ എല്ലാ മത ചടങ്ങുകളും നിരോധിക്കണം. അല്ലാതെ ഏകപക്ഷീയമായ സമീപനം അംഗീകരിക്കാന്‍ കഴിയില്ല. രക്ഷാബന്ധന് എല്ലാ കോളജുകളിലും നടത്തുമെന്നും ഉത്തരവ് ലംഘിക്കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."