ഗവ. എല്‍.പി സ്‌കൂളുകളുടെ ശോച്യാവസ്ഥ: അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതി
താമരശ്ശേരി: ഗ്രാമപഞ്ചായത്തിലെ ഗവ. എല്‍.പി സ്‌കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് സ്‌കൂള്‍ പി.ടി.എ കമ്മിറ്റികളുടെ പരാതി. ഗ്രാമപഞ്ചായത്തില്‍ കോരങ്ങാട്, ചെമ്പ്ര എന്നിവിടങ്ങളിലായി രണ്ട് സ്‌കൂളുകളാണുള്ളത്.
സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. ഇതു സംബന്ധിച്ച് സ്‌കൂള്‍ പി.ടി.എ കമ്മിറ്റികള്‍ നിരവധിതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
എസ്.എസ്.എയുടെ ഫണ്ടണ്ടും കിട്ടാതായതോടെ പ്രൈമറി സ്‌കൂളുകളില്‍ ഭൗതിക സൗകര്യം മെച്ചപ്പെടുത്താന്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റികള്‍ നാട്ടുകാര്‍ക്കു മുന്നില്‍ പിരിവിനിറങ്ങേണ്ടണ്ട ഗതികേടിലാണ്. സമീപപ്രദേശങ്ങളിലെ സ്‌കൂളുകളിലെല്ലാം ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നിലവാരം ഉയര്‍ത്തിയപ്പോള്‍ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗവ. പ്രൈമറി സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കഴിയുകയാണ്.
ചെമ്പ്ര ഗവ. എല്‍.പി സ്‌കൂളില്‍ ചില ക്ലാസുകള്‍ ഇപ്പോഴും മദ്‌റസാ കെട്ടിടത്തില്‍ വാടകയ്ക്കാണു പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിന് ഫര്‍ണിച്ചറുകളില്ലാത്ത ക്ലാസുമുറികളില്‍ ടൈല്‍ പാകാത്തതിനാനുള്ള പൊടിശല്യം കുട്ടികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ചെമ്പ്ര സ്‌കൂളിലേക്ക് എം.പി ഫണ്ടണ്ടില്‍ നിന്ന് കംപ്യൂട്ടറുകള്‍ അനുവദിച്ചിരുന്നെങ്കിലും സ്ഥലസൗകര്യമില്ലാത്തതിനാല്‍ ഓഫിസ് റൂമിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ക്ലാസ് മുറികള്‍ക്ക് ആവശ്യത്തിനു ജനല്‍പാളികളും വാതിലുകളുമില്ല. സ്‌കൂള്‍ ഗ്രൗണ്ട് ചളിക്കുളമായിരിക്കുകയുമാണ്. നൂറില്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിലെ സ്വീപ്പറെ ഈയിടെയായി ഡി.ഡി ഓഫിസിലേക്കു മാറ്റുകയും ചെയ്തിരിക്കുകയാണ്.
മുന്നൂറില്‍പരം കുട്ടികള്‍ പഠിക്കുന്ന കോരങ്ങാട് ഗവ. എല്‍.പി സ്‌കൂളില്‍ സ്ഥലസൗകര്യമില്ലാത്തതിനാല്‍ മലയാളം-ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലെ കുട്ടികള്‍ ഒരേ ക്ലാസിലിരുന്നു പഠിക്കേണ്ടണ്ട ഗതികേടാണുള്ളത്. താമരശ്ശേരി ഗവ. യു.പി സ്‌കൂളിലും അടിസ്ഥാന സൗകര്യത്തിന്റെ അഭാവത്തില്‍ ഏറെ പ്രയാസപ്പെടുകയാണെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. പ്രൈമറി സ്‌കൂളുകളുടെ സംരക്ഷണം ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെങ്കിലും ഏറെ വരുമാനമുള്ള താമരശ്ശേരി ഗ്രാമപഞ്ചായത്ത് അധികൃതര്‍, പ്രൈമറി സ്‌കൂളുകളുടെ സംരക്ഷണത്തോടു മുഖം തിരിഞ്ഞുനില്‍ക്കുകയാണെന്നാണു പരക്കെയുള്ള ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."