ഉപവാസം 14-ാം ദിവസം: ഹാര്‍ദിക് പാട്ടേലിനെ ആശുപത്രിയിലേക്കു മാറ്റി
അഹമ്മദാബാദ്: പട്ടിതാര്‍ സമുദായത്തിന് സംവരണമാവശ്യപ്പെട്ട് ഉപവാസ സമരംചെയ്യുന്ന ഹാര്‍ദിക് പാട്ടേലിനെ ആശുപത്രിയിലേക്കു മാറ്റി. സമരം 14-ാം ദിവസത്തിലേക്ക് കടന്നതോടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് നടപടി. അഹമ്മദാബാദിലെ സോള സിവില്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 25-കാരനായ ഹാര്‍ദിക് 20 കിലോഗ്രാം തൂക്കം കുറഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഉന്നയിക്കുന്ന ആവശ്യത്തിനു മേല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചില്ലെങ്കില്‍ ജലപാനവും ഒഴിവാക്കുമെന്ന് ഹാര്‍ദിക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച മുതല്‍ വെള്ളവും കുടിച്ചിരുന്നില്ല.
ഓഗസ്റ്റ് 25നാണ് ഹാര്‍ദിക് പട്ടിണി സമരം തുടങ്ങിയത്. സംവരണ ആവശ്യത്തിനു പുറമെ, കര്‍ഷക വായ്പ തള്ളുക, രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്ത തന്റെ സഹപ്രവര്‍ത്തകന്‍ അല്‍പേഷ് കത്തീരിയയെ വിട്ടയയ്ക്കുക എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ഹാര്‍ദികിന്റെ സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."