HOME
DETAILS
MAL
രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി
backup
May 19 2019 | 07:05 AM
തൃശൂര്‍: മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി. പശ്ചിമ ബംഗാള്‍ സ്വദേശീയും മെഡിക്കല്‍ വിദ്യാര്‍ഥിയുമായ ഒര്‍കോദീപാണ് വരന്.
തൃശൂര്‍ വലപ്പാട് രൂപേഷിന്റെയും ഷൈനയുടെയും വീട്ടില്‍വച്ചായിരുന്നു വിവാഹം. സബ് രജിസ്ട്രാര്‍ ഓഫീസര്‍ വീട്ടിലെത്തി വിവാഹം രജിസ്ട്രര്‍ ചെയ്യുകയായിരുന്നു.
കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന രൂപേഷ് പരോളിലായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ഷൈന നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 19 പേര് വിവാഹത്തില്‍ പങ്കെടുത്തു. സിപിഐ നേതാവ് ബിനോയ് വിശ്വം, സിഎംപി നേതാവ് സി.പി. ജോണ്‍ അടക്കമുള്ളവര്‍ ആശംശസകള് അര്പിക്കാന് എത്തിച്ചേര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."